സ്വര്‍ണവിലയില്‍ വീണ്ടും കയറ്റം; അന്താരാഷ്ട്ര വിലയും മുന്നോട്ട്

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

Update:2024-02-24 10:15 IST

Image : Canva

സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശങ്കയുമായി വില വീണ്ടും കൂടുന്നു.  ഗ്രാമിന് ഇന്ന് 20 രൂപ കൂടി വില 5,770 രൂപയിലെത്തി. 160 രൂപ വര്‍ധിച്ച് 46,160 രൂപയാണ് പവന്‍ വില.
18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നു. 15 രൂപ വര്‍ധിച്ച് 4,780 രൂപയിലാണ് ഇന്ന് വ്യാപാരം. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല; ഗ്രാമിന് 76 രൂപ.
രാജ്യാന്തര വിലയും മുന്നോട്ട്
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഔണ്‍സിന് 10 ഡോളര്‍ കുതിച്ച് വില 2,035 ഡോളറായിട്ടുണ്ട്.
അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തിടുക്കംകാട്ടില്ലെന്ന വിലയിരുത്തലുകളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് വളമാകുന്നത്. പലിശ കുറയ്ക്കാന്‍ വൈകുന്നത് യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ്, ഡോളറിന്റെ മൂല്യം എന്നിവ കുറയാനിടയാക്കുന്നു. ഇതോടെയാണ് സ്വര്‍ണത്തിന് നിക്ഷേപക ഡിമാന്‍ഡ് ഏറിയതും വില ഉയര്‍ന്നതും.
Tags:    

Similar News