അനങ്ങാതെ സ്വര്‍ണവും വെള്ളിയും; വിലമാറാതെ മൂന്നാംദിനം

രാജ്യാന്തര വിപണിയിലും വിലസ്ഥിരത!

Update:2024-02-29 11:22 IST

Image : Canva

കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാം വില 5,760 രൂപയിലും പവന്‍ വില 46,080 രൂപയിലും തുടരുന്നു. രാജ്യാന്തര സ്വര്‍ണവിലയും ഔണ്‍സിന് 2,030-35 നിലവാരത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണവിലയും 4,775 രൂപയില്‍ തുടരുന്നു. വെള്ളിക്കും വില വ്യത്യാസമില്ല; ഗ്രാമിന് 76 രൂപ.

വില കുതിച്ചേക്കും

സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഇപ്പോഴുള്ളത് ഔണ്‍സിന് 2,035 ഡോളറിലാണ്. ഇതേ വിലനിലവാരം അടുത്ത വ്യാപാര സെഷനുകളിലും താഴേക്ക് പോകാതെ നിലനിറുത്താന്‍ സ്വര്‍ണത്തിന് കഴിഞ്ഞാല്‍ വൈകാതെ വില 2,050 ഡോളര്‍ എന്ന പ്രതിരോധനിരക്ക് മറികടന്ന് 2,065 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് നിരീക്ഷകര്‍ വാദിക്കുന്നത്.

അതായത്, ആനുപാതികമായി കേരളത്തിലെ സ്വര്‍ണവിലയും ഉയരും. അതേസമയം, രാജ്യാന്തരവില കുതിപ്പ് കൈവിട്ട് 2,016 ഡോളര്‍ നിരക്കിലേക്ക് താഴ്ന്നാല്‍ ഇടിവ് തുടരുമെന്നും 1,977 ഡോളര്‍ വരെ താഴ്‌ന്നേക്കാമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍, വില കൂടുമെന്ന വാദങ്ങള്‍ക്കാണ് പിന്തുണ കൂടുതല്‍. ഫലത്തില്‍, വരുംദിവസങ്ങളില്‍ വില ഉയര്‍ന്നേക്കാം.

Tags:    

Similar News