വീണ്ടും 46,000 രൂപ ഭേദിച്ച് സ്വര്‍ണം; ചാഞ്ചാടി രാജ്യാന്തര വിലയും
വെള്ളി വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കയറ്റം. പവന് 80 രൂപ വര്‍ധിച്ച് വില 46,040 രൂപയായി. 10 രൂപ ഉയര്‍ന്ന് 5,755 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ ഉയര്‍ന്ന് വില 4,765 രൂപയുമായി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 80 രൂപയിലാണ് വ്യാപാരം.
ഇക്കഴിഞ്ഞ നാലിന് (ഡിസംബര്‍ 4) പവന് വില 47,080 രൂപയിലും ഗ്രാം വില 5,885 രൂപയിലും എത്തിയിരുന്നു. സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന വിലയായിരുന്നു അത്. പവന്‍ വില 47,000 രൂപ കടന്നതും ആദ്യമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുത്തനെ കുറയുകയും ചെയ്തു. ഇന്നലെ വില 45,960 രൂപയായിരുന്നു പവന്.
ചാഞ്ചാടി അന്താരാഷ്ട്ര വില
ഈ വാരം ആദ്യം ഔണ്‍സിന് 2,142 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണവില ഇന്നുള്ളത് 2,026 ഡോളറിലാണ്. ഒരുവേള വില 2,024 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു. രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.