റെക്കോഡിലേക്കുള്ള തേരോട്ടത്തിന് ബ്രേക്കിട്ട് സ്വര്‍ണവില; മാറാതെ വെള്ളിയും

രാജ്യാന്തരവിലയില്‍ നേരിയ ഇറക്കം

Update:2024-03-04 10:03 IST

Image : Canva

സംസ്ഥാനത്ത് പുതിയ ഉയരം കുറിക്കാനുള്ള കുതിപ്പിന് ഇന്നത്തേക്ക് ബ്രേക്കിട്ട് സ്വര്‍ണവില. ശനിയാഴ്ച ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.
ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. അതേസമയം, പുതിയ ഉയരം തൊടാൻ 15 രൂപ മാത്രം അകലെയാണ് ഗ്രാം വില. 120 രൂപ കൂടി മറികടന്നാല്‍ പവന്‍ വിലയും പുത്തന്‍ റെക്കോഡ് കുറിക്കും.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 4,875 രൂപയില്‍ ഇന്ന് മാറ്റമില്ലാതെ നില്‍ക്കുന്നു. വെള്ളി വിലയും മാറിയില്ല; ഗ്രാമിന് 77 രൂപ.
രാജ്യാന്തരവിലയില്‍ നേരിയ ഇറക്കം
ശനിയാഴ്ച ഔണ്‍സിന് 2,088 ഡോളര്‍ വരെയെത്തിയ രാജ്യാന്തര സ്വര്‍ണവില ഇന്നുള്ളത് 2,080 ഡോളറിലാണ്. അമേരിക്കയിലെ പുതിയ തൊഴിലവസരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവരാനിരിക്കേ, സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്ര നിക്ഷേപങ്ങളുടെ ആദായനിരക്ക്) അല്പം മെച്ചപ്പെട്ടതാണ് സ്വര്‍ണവില കുറയാനിടയാക്കിയത്.
എന്നാല്‍, വൈകാതെ വില 2,100 ഡോളര്‍ ഭേദിച്ചേക്കാമെന്ന് വിലയിരുത്തുന്ന നിരീക്ഷകരുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് പുതിയ ഉയരം കുറിച്ചേക്കും.
Tags:    

Similar News