ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ രണ്ടരവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 5 ലക്ഷം പരാതികള്‍

ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ.

Update:2021-12-18 16:59 IST

രാജ്യത്ത് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ 2019 ഏപ്രിലിനും 2021 നവംബറിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്തത് 5,12,919 പരാതികള്‍. ഉപഭോക്തൃ കാര്യ മന്ത്രി അശ്വിനി കുമ ചൗബേ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ 64,924 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശില്‍ 63,265 കേസുകളും ഡല്‍ഹിയില്‍ 50,522 പരാതികളും രജിസ്റ്റര്‍ ചെയ്തു.
പരാതി പരിഹാരം സംബന്ധിച്ച് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കൊമേഴ്‌സ്) റൂള്‍സ്, 2020 ല്‍ റൂള്‍ 5 (3)(e) യിലാണ് വിശദീകരിക്കുന്നത്. ഇത് പൊതുജനത്തെ അറിയിക്കണമെന്നും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സി.സി.പി.എ 2021 ഒക്ടോബര്‍ ഒന്നിന് പുറത്തിറക്കിയ അഡൈ്വസറിയില്‍ വ്യക്തമാക്കുന്നു.


Tags:    

Similar News