ആഗോള റീറ്റെയ്ല്‍ വളര്‍ച്ചാപട്ടികയില്‍ ലോകത്ത് രണ്ടാമത് റിലയന്‍സ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.8 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച.

Update:2021-05-10 12:00 IST

ലോകത്തെ അതിവേഗ വളര്‍ച്ചാ റീറ്റെയ്ല്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍സ് മാത്രം. അതിവേഗം വളരുന്ന റീറ്റെയ്ല്‍ പ്രസ്ഥാനങ്ങളില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനവും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ സ്വന്തമാക്കി.

ഡെലോയിറ്റിന്റെ 250 റീറ്റെയ്ല്‍ വ്യാപാരികളുടെ ആഗോള പട്ടികയിലാണ് റിലയന്‍സ് രണ്ടാമതെത്തിയത്. റിലയന്‍സ് ഫ്രഷും ട്രെന്‍ഡുമടങ്ങുന്ന അതിവേഗ വളര്‍ച്ചാ മേഖലയാണ് കമ്പനിയെ ഈ നേട്ടത്തിന് സഹായിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.8 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. സ്റ്റോറുകളുടെ എണ്ണവും 13.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍-ലൈഫ്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയന്‍സിന് ആധിപത്യമുള്ളത്.

ഗ്ലോബല്‍ പവേഴ്‌സ് ഓഫ് റീറ്റെയിലിംഗിന്റെയും ലോകത്തിലെ ഏറ്റവും വേഗതയേറിയ റീറ്റെയിലര്‍മാരുടെയും പട്ടികയില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് റിലയന്‍സ് റീറ്റെയ്ല്‍ എത്തുന്നത്.

റീറ്റെയ്‌ലേഴ്‌സിന്റെ ആഗോള വളര്‍ച്ചാ പട്ടികയില്‍ യുഎസ് റീറ്റെയ്ല്‍ രാജാവ് വോള്‍മാര്‍ട്ടാണ് ഒന്നാം സ്്ഥാനത്ത്. ആമസോണ്‍ ഡോട്ട്കോമിനും രണ്ടാംസ്ഥാനമുണ്ട്.

യുഎസിലെതന്നെ കോസ്റ്റ്കോ മൊത്തവ്യാപാര കോര്‍പറേഷനാണ് മൂന്നാംസ്ഥാനത്ത്. ജര്‍മനിയിലെ ഷ്വര്‍സ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം.

Tags:    

Similar News