റെഡി ടു ഈറ്റ് സദ്യ പായ്ക്ക് അവതരിപ്പിച്ച് ടേസ്റ്റി നിബ്ബ്ള്‍സ്: ട്രാവല്‍ സഗ്മെന്റില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍

ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നൂതന ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ എച്ച് ഐ സി എബിഎഫ് സ്‌പെഷ്യല്‍ ഫൂഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (HIC-ABF Special Foods Pvt.Ltd)

Update:2022-08-10 16:46 IST

ലോകത്ത് ഏത് കോണിലായാലും മലയാളിക്ക് തീരെ മിസ്സ് ചെയ്യാന്‍ കഴിയാത്ത ഒന്നാണ് കേരളത്തിന്റെ തനതായ രുചിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍. അതില്‍ ജാതിമതഭേദമന്യേ കേരള സദ്യ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ സദ്യയൊരുക്കാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ക്ക് വിശേഷദിവസങ്ങളില്‍ ഹോട്ടലുകളെയാണ് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ ഇന്‍സ്റ്റന്റ് സദ്യ പായ്ക്ക് എന്ന നൂതന ഉല്‍പ്പന്നം രണ്ട് വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

എച്ച് ഐ സി - എബിഎഫ് സ്‌പെഷ്യല്‍ ഫൂഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (HIC-ABF Special Foods Pvt.Ltd) കീഴിലുള്ള
ടേസ്റ്റി നിബ്ബ്ള്‍സ് ആണ് കേരളത്തില്‍ ആദ്യമായിറെഡി ടു ഈറ്റ് സദ്യ പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനില്‍ നിന്ന് സിനിമാതാരം ഹണി റോസ് പായ്ക്ക് ഏറ്റുവാങ്ങി.
റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കില്‍ മട്ടയരി ചോറ്, സാമ്പാര്‍ കറി, ഓരോ അവിയല്‍ കറി, പുളിയിഞ്ചി, അച്ചാര്‍ എന്നിവയുണ്ട്. ഇതുകൂടാതെ ഓരോ പാക്കറ്റ് പരിപ്പ് പായസവും ഗോതമ്പ് പായസവും ചിപ്‌സും പാലട ഇന്‍സ്റ്റന്റ് മിക്‌സും അടങ്ങിയിരിക്കുന്നു. നാലുപേര്‍ക്ക് വിളമ്പാനുള്ള വിഭവങ്ങള്‍ ഓരോ സദ്യ പായ്ക്കിലുമുണ്ട്. ഒരു പായ്ക്കിന്റെ വില 999 രൂപയാണ്.
റെഡി ടു ഈറ്റുകളുടെ ട്രാവല്‍ സെഗ്മെന്റ്
'റിട്ടോര്‍ട്ട് പ്രോസസ്സിംഗ്' എന്ന സവിശേഷമായ പ്രക്രിയ ഉപയോഗിച്ചാണ് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ ടേസ്റ്റി നിബ്ബ്ള്‍സ് വിഭവങ്ങള്‍ പായ്ക്ക് ചെയ്യുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച കപ്പ പുഴുക്കും മീന്‍ കറിയും ഇന്ന് ജപ്പാന്‍ വിപണിയില്‍ വരെ ഡിമാന്‍ഡ് നേടി മുന്നോട്ടു പോകുന്നതായി ചെറിയാന്‍ കുര്യന്‍ പറഞ്ഞു.
പോഷകമൂല്യം നിലനിര്‍ത്തുന്നതും ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിനാല്‍ വിഭവങ്ങള്‍ അടുപ്പില്‍ നിന്ന് ഉടന്‍ എടുത്തുപയോഗിക്കുന്നതുപോലുള്ള പുതുമ നല്‍കും പാക്കറ്റുകള്‍ തുറക്കാതിരുന്നാല്‍ രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിന് കേടുവരികയുമില്ലെന്ന് കമ്പനി അസിസ്റ്റ് വൈസ് പ്രസിഡന്റ് (സെയില്‍സ്) (സുനില്‍ കൃഷ്ണന്‍ പറഞ്ഞു.
ടേസ്റ്റി നിബിള്‍സിന്റെ HACC-P (ഹസാര്‍ഡ് അനാലിസിസ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ് ) അംഗീകൃത ഫാക്ടറി ലോകോത്തര പ്രോസസ്സിംഗ് മാനദണ്ഡങ്ങളും ഗുണനിലവാര നിയന്ത്രണങ്ങളും പാലിക്കുന്നതാണെന്ന് അദ്ദേഹം വിശദമാക്കി. ജപ്പാനിലെ ഹിഷിമാര്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ടേസ്റ്റ് നിബിള്‍സ് പ്രവര്‍ത്തിക്കുന്നത്. ബിരിയാണികള്‍, കറികള്‍, അച്ചാറുകള്‍, സ്‌നാക്‌സ് എന്നിവയുള്‍പ്പെടെ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ പുറത്തിറക്കുമെന്ന് എച്ച് ഐ സി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) അനീഷ് ചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന ക്യാന്‍ഡ് ട്യൂണയുടെ പ്രധാന ഉല്‍പ്പാദകരായ ടേസ്റ്റ് നിബിള്‍സ് ഈ രംഗത്തെ പ്രധാന കയറ്റുമതിക്കാര്‍ കൂടിയാണ്. വാട്ടര്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, എക്‌സ്ട്രാ വിര്‍ജിന്‍ ലിവ ഒറ്റയില്‍ മീഡിയത്തില്‍ ഒപ്പിട്ടും ഉപ്പിടാതെയും മറ്റ് മീറ്റ്, വൈറ്റ് മീറ്റ് ട്യൂണ് ലഭിക്കും. ട്യൂണ മയോ തക്കാളി സോസ് ഉപയോഗിച്ചുള്ള ട്യൂണ എന്നിവക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഉല്‍പ്പന്നങ്ങള്‍ ആണസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് , www.tastynibbles.in വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Tags:    

Similar News