ആമസോണിനെ കൂട്ടുപിടിക്കാം, ചെറുകിട കച്ചവടക്കാര്‍ക്കും വളരാം!
കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും പ്രതീക്ഷയാകുകയാണ് ആമസോണ്‍ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോം
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം ലോകമെമ്പാടുമുള്ള വ്യാപാര മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രതീക്ഷയുടെ ഒരു തുരുത്തായി നിലനിന്നത് ചില ഇകോമേഴ്‌സ് കമ്പനികളാണ്. അത്തരത്തില്‍ ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ഒരു കമ്പനിയാണ് ആമസോണ്‍ ഇന്ത്യ. തങ്ങളുടെ വില്‍പ്പനയില്‍ ഏകദേശം 85 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.
കേരളത്തില്‍ നിന്നടക്കം ഏകദേശം ഒന്നര ലക്ഷത്തോളം വ്യാപാരികളാണ് ആമസോണ്‍ പ്ലാറ്റ്‌ഫോം തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഫലപ്രദമായി വിനിയോഗിച്ചത്.
ആമസോണ്‍ ഉപയോഗിച്ച് ചെറുകിടഇടത്തരം വ്യാപാരികളായ 4,152 പേര്‍ ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവ് 2020 വര്‍ഷത്തില്‍ നേടി. ഇത്തരത്തില്‍ ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടിയ വ്യാപാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 29 ശതമാനം വര്‍ധന രേഖപ്പെടുത്തി.
കോവിട് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചത് കൊണ്ടാണ് പല ചെറുകിട വ്യാപാരികളും ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന ആശയത്തെ ആശ്രയിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ പരമ്പരാഗത രീതിയില്‍ വിറ്റഴിക്കുന്നതിനു പകരം ഓണ്‍ലൈന്‍ വ്യാപാരത്തെ ആശ്രയിച്ചു വിറ്റഴിക്കുന്ന ഒരു രീതിയാണ് ഇകോമേഴ്‌സ് സൈറ്റുകള്‍ അവലംബിക്കുന്ന രീതി.

ഇത് മൂലം ഏകദേശം 1.5 ലക്ഷം പുതിയ വില്‍പ്പനക്കാരാണ് ആമസോണില്‍ ചേര്‍ന്നത്. ഇന്ത്യയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ ഉള്ള ചെറുകിട വ്യാപാരികള്‍ ആമസോണില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ തന്നെ അന്‍പതിനായിരത്തിലേറെ ആളുകള്‍ പ്രധാനമായും ഹിന്ദി, തമിഴ് ഭാഷകളിലായാണ് രജിസ്ട്രര്‍ ചെയ്തത്.
ഏഴ് ലക്ഷം കച്ചവടക്കാര്‍ കൂടാതെ 70,000ത്തോളം ഇന്ത്യന്‍ കയറ്റുമതിക്കാര്‍, വ്യാപാരികള്‍ , ലോജിസ്റ്റിക്‌സ് പങ്കാളി സ്‌റ്റോറുകള്‍ അടക്കം പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ എന്നിവയും ആമസോണിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇന്ത്യയിലെ 10 സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രദേശങ്ങളുടെയും പട്ടിക പ്രകാരം 1.10 ലക്ഷം സെല്ലര്‍മാര്‍ ആണ് ആമസോണിനു ഡല്‍ഹിയില്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ 87,000 പേരും ഗുജറാത്തില്‍ 79,000 പേരും സെല്ലര്‍മാരായുണ്ട്.
ഉത്സവ മാസത്തിലെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്നും ഏകദേശം 65 ശതമാനം വര്‍ധനവാണ് ആമസോണ്‍ നേടിയത്. ഏകദേശം 5 ബില്യണ്‍ ഡോളറായിരുന്നു മുന്‍വര്‍ഷത്തെ കമ്പനിയുടെ വില്‍പന.
ആകെ വിറ്റുവരവായ 8.3 ബില്യണ്‍ ഡോളറിന്റെ 90 ശതമാനവും ഫ്‌ലിപ് കാര്‍ട്ടും ആമസോണും ചേര്‍ന്നാണ് നേടിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വില്‍പ്പനക്കാര്‍, ഡെലിവറി, ലോജിസ്റ്റിക് പങ്കാളികള്‍, ചെറിയ സ്‌റ്റോറുകള്‍, സംരംഭങ്ങള്‍, ഡവലപ്പര്‍മാര്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവരുള്‍പ്പെടെ 10 ലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ആമസോണ്‍ ഇന്ത്യ തങ്ങളുടെ എസ്എംബി ഇംപാക്റ്റ് റിപ്പോര്‍ട്ട് 2020ല്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം, 10 മില്യണ്‍ എസ്എംബികളെ ഡിജിറ്റൈസ് ചെയ്യുന്നതിന് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നു ആമസോണ്‍ പറഞ്ഞിരുന്നു. ഇത് മൂലം 2025 വര്‍ഷത്തോടെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇകൊമേഴ്‌സ് കയറ്റുമതിയും ഒരു മില്യണ്‍ തൊഴില്‍ അവസരങ്ങളും കമ്പനി പ്രതീക്ഷിക്കുന്നു.
3.7 ലക്ഷത്തില്‍ കൂടുതല്‍ ഉള്ള വില്‍പനക്കാര്‍ ആമസോണ്‍ ബി2ബി മാര്‍ക്കറ്റ്‌പ്ലൈസ് വഴി മുന്നോട്ട് വെക്കുന്നത് 20 കോടിയില്‍ പരം ജി എസ് ടി അടങ്ങിയ ഉത്പന്നങ്ങളാണ്.
ആമസോണിന്റെ കിന്‍ഡില്‍ ഡയറക്റ്റ് പബ്ലിഷിംഗ് വഴി ഇന്ത്യന്‍ എഴുത്തുകള്‍ മൊത്തമായി നേടിയത് 45 കോടിയില്‍ പരം രൂപയാണ് ഈ നവംബര്‍ 30നു അവസാനിച്ച ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍.
നൂറു കണക്കിന് എഴുത്തുകാര്‍ റോയല്‍ട്ടി ആയി നേടിയത് തന്നെ ഒരു ലക്ഷത്തിനു പുറത്തു രൂപയാണ്.

ഇത് കൂടാതെ ഇപ്പോള്‍ 70,000തിനു പുറത്തു ഇന്ത്യന്‍ കയറ്ററ്റുമതിക്കാര്‍ ലക്ഷകണക്കിന് 'മൈഡ് ഇന്‍ ഇന്ത്യ' ഉത്പനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തായുള്ള 15ഓളം ആമസോണ്‍ അന്താരാഷ്ട്ര വെബ്‌സൈറ്റുകളില്‍ വില്‍ക്കുന്നു.
കോവിഡിന് ശേഷം ആമസോണിന്റെ സെല്ലെര്‍ രെജിസ്‌ട്രേഷനില്‍ തന്നെ 60 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ആമസോണിന്റെ പ്രാദേശിക ഷോപ്പുകളുടെ ഭാഗമായി ഇപ്പോള്‍ 22,000ത്തിനു പുറത്തു സ്‌റ്റോറുകള്‍ ഇന്ത്യയില്‍ പല ഭാഗത്തായി ഉണ്ട്. വനിതാ സംരംഭകര്‍ ആമസോണിന്റെ സഹേലി പദ്ധതിയുടെ ഭാഗമായി ചേര്‍ന്നപ്പോള്‍ അവരുടെ ബിസിനെസ്സ് വര്‍ധിച്ചത് 15 മടങ്ങായാണ്.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 1,24,000നു പുറത്തുള്ള സെല്ലേഴ്‌സിന് വന്ന ഓര്‍ഡറുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 6,542 പിന്‍കോഡുകളില്‍ നിന്നാണ്.
പുതിയ വര്‍ഷത്തിലും കോവിടിന്റെ വാക്‌സിന്‍ എത്ര മാത്രം ഫലപ്രദമാകും എന്നതിനെ ആശ്രയിച്ചു ആയിരിക്കും വ്യാപാര രംഗങ്ങളില്‍ ഉണ്ടാകുന്ന ഉണര്‍വ്. പക്ഷെ ചെറുകിട, ഇടത്തരം കച്ചവടക്കാരെ സംബന്ധിച്ചു ഇനി ഒഴിച്ചുകൂടാനാവാത്ത ഒരു വ്യാപാര മേഖല ആയി ഇകോമേഴ്‌സ് മാറി എന്നതാണ് 2020 വര്ഷം നല്‍കുന്ന സൂചന.