കൂട്ടായി പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍; കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി
സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് വ്യവസായ മന്ത്രി പി രാജീവ്
സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടെ കൂട്ടായ്മയായ കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തെയും പുറത്തെയും സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ സാധ്യതകളും വിശേഷങ്ങളുമായി കൊച്ചി സ്റ്റാര്‍ട്ട്അപ്പ് മിഷനിലാണ് കോണ്‍ക്ലേവ് അരങ്ങേറിയത്. സ്റ്റാര്‍ട്ട്അപ്പ് ഐഡിയ രൂപീകരണം, നിക്ഷേപം, സ്‌കെയില്‍അപ്പ് തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പിന്റെ ഓരോഘട്ടങ്ങളും ചര്‍ച്ച ചെയ്ത സംഗമത്തില്‍ സംരംഭകര്‍ക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ടായിരുന്നു.
കോണ്‍ക്ലേവ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉയരങ്ങളിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. മോശം കാര്യങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുന്ന മനോഭാവമുണ്ട്. അത് മാറ്റണം. കേരളത്തില്‍ ഒരുപാട് ഗുണകരമായ കാര്യങ്ങളുണ്ടെങ്കിലും മാധ്യമങ്ങളും മറ്റും അത് ചൂണ്ടിക്കാട്ടുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17000 എംഎസ്എംഇകളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഒരു ലക്ഷത്തിലധികം എംഎസ്എംഇകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി എംബിഎ ഉദ്യോഗാര്‍ഥികളടക്കമുള്ള ആയിരത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. നിലവില്‍ സംരംഭം തുടങ്ങാന്‍ അനുയോജ്യമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. 50 കോടി രൂപവരെയുള്ള വ്യവസായങ്ങള്‍ക്ക് മൂന്ന് വര്‍