സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്; ടോപ് പെര്‍ഫോമറായി കേരളം, ഗുജറാത്ത് ബെസ്റ്റ് പെര്‍ഫോമര്‍

2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.

Update: 2022-07-05 04:55 GMT

കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഗുജറാത്തും കര്‍ണാടകയും.ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആണ് കേരളം ഇടംപിടിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരളത്തിന്റെ ടോപ് പെര്‍ഫോമര്‍ നേട്ടം.

3,600 ഓളം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ഇടംനേടി. 10 മില്യണിന് താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ച് പ്രത്യേക റാങ്കിംഗും പുറത്തിറക്കി. ഈ വിഭാഗത്തില്‍ ജമ്മു & കശ്മീരാണ് ടോപ് പെര്‍ഫോമര്‍.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേഘാലയ ആണ് ഒന്നാമത്.  കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് 2018 മുതല്‍ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് തയ്യാറാക്കുന്നത്.

സ്ഥാപനപരമായ പിന്തുണ, നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വിപണിയിലേക്കുള്ള പ്രവേശനം, ഇന്‍കുബേഷന്‍ പിന്തുണ, ഫണ്ടിംഗ് സപ്പോര്‍ട്ട്, മെന്റര്‍ഷിപ്പ് സപ്പോര്‍ട്ട് തുടങ്ങി വരെയുള്ള ഇരുപത്തിയാറോളം ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് തയ്യാറാക്കിയത്.ഏഴായിരത്തിലധികം ഗുണഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നു.

Start-up Ranking 2021 (under different categories)

Best Performer- Gujarat,Karnataka

Top Performers- Kerala, Maharashtra,Odisha, Telangana

Leaders- Assam,Punjab, Tamil Nadu,Uttarakhand,Uttar Pradesh

Aspiring Leaders- chhattisgarh, Delhi, Madhya Pradesh, Rajasthan

Emerging Start-up eco system -Andhra Pradesh, Bihar

Tags:    

Similar News