സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കി സര്‍ക്കാര്‍

വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കും

Update:2023-03-10 10:25 IST

Career development vector created by upklyak - www.freepik.com

സംസ്ഥാന ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സിലെ (ICFOSS) സ്വതന്ത്ര ഇന്‍കുബേറ്റര്‍, ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഡസ്ട്രിയല്‍ സംവിധാനത്തോടെയുള്ള ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു.

മുന്‍ഗണന ഇവര്‍ക്ക്

ഇതില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കും. ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ് വെയര്‍/സോഫ്റ്റ്‌വെയർ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അവസരം.

അവസരങ്ങളേറെ

പ്രവേശനം ലഭിക്കുന്ന സംരംഭകര്‍ക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പണ്‍ ഹാര്‍ഡ് വെയര്‍ റിസര്‍ച്ച് ആന്‍ഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പണ്‍ ഐ ഓ ടി, ഓപ്പണ്‍ ഡ്രോണ്‍, ഓപ്പണ്‍ ജി ഐ എസ്, ഓപ്പണ്‍ ഈ ആര്‍ പി സൊല്യൂഷന്‍, ഈ-ഗവേണന്‍സ്, ലാംഗ്വേജ് ടെക്‌നോളജി, അസിസ്റ്റീവ് ടെക്‌നോളജി മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള അവസരവും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് incubator@icfoss.in എന്ന ഇ-മെയിലലോ, 0471-2700012/13/ 9400225962/ 04712413012/13/14 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെട്ടാം.


Tags:    

Similar News