ആദായ നികുതിയുമായി ബന്ധപ്പെട്ട ഈ സംശയം നിങ്ങള്‍ക്കുണ്ടോ?

മാര്‍ച്ച് മാസം ലഭ്യമാക്കിയ ആദായ നികുതി വകുപ്പ് AIS (Annual Information Statement) രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെയാണെന്ന് അറിയാം

Update:2022-04-04 13:01 IST

വ്യക്തികളെ സംബന്ധിച്ച് (പ്രത്യേകിച്ചും ശമ്പള വരുമാനക്കാരെയും പെന്‍ഷന്‍കാരെയും സംബന്ധിച്ച്) ഒരു പ്രധാനപ്പെട്ട രേഖയാണ് 26AS. കാലാകാലങ്ങളില്‍ തങ്ങളുടെ ആദായ നികുതി ബാധ്യതകളെ സംബന്ധിച്ച വ്യക്തമായ ധാരണ ലഭിക്കുവാന്‍ 26AS സഹായിച്ചിരുന്നു. എന്നാല്‍ 26AS ഇപ്പോഴും ലഭ്യമല്ലേ? ലഭ്യമാണ് എന്നത് തന്നെയാണ് ഉത്തരം. 26AS എന്ന സ്‌റ്റേറ്റ്‌മെന്റ് കാണുന്നതിനുള്ള സ്റ്റെപ്പുകള്‍ താഴേചേര്‍ക്കുന്നു.

(a) സ്‌റ്റെപ്പ് 1: https://eportal.incometax.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

(b) സ്‌റ്റെപ്പ് 2: efile എന്ന മെനു എടുക്കുക. അതിനുശേഷം Income Tax Returns എന്ന മെനു ക്ലിക്ക് ചെയ്യുക. അപ്പോള്‍ 26 AS കാണുവാന്‍ സാധിക്കുന്നതാണ്.

എന്നാല്‍, ആദായനികുതി വകുപ്പ് 26 AS ന്റെ ഒരു സമഗ്ര സ്‌റ്റേറ്റ്‌മെന്റ് കൂടി ലഭ്യമാക്കിയിട്ടുണ്ട്. അതാണ് AIS (ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്). AIS ന്റെ ഒന്നാം പതിപ്പ് 2021 ഒക്ടോബറിലും രണ്ടാം പതിപ്പ് മാര്‍ച്ച് 2022 ലും ലഭ്യമാക്കിയിരിക്കുന്നു. മാര്‍ച്ച് 2022 ല്‍ ലഭ്യമാക്കിയിട്ടുള്ള രണ്ടാം പതിപ്പ് വളരെ സമഗ്രമാണ്. ജിഎസ്ടി വിവരങ്ങള്‍, 194 Q അനുസരിച്ചിട്ടുള്ള ടിഡിഎസ്, വകുപ്പ് 194 P അനുസരിച്ചിട്ടുള്ള പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തുടങ്ങിയവ AIS ല്‍ ലഭ്യമാണ്. മേല്‍ സാഹചര്യത്തില്‍, ഒരുപരിധി വരെ നിങ്ങളുടെ എല്ലാവരുമാനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റില്‍ ലഭ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ AIS ലഭിക്കുന്നതിനുള്ള സ്‌റ്റെപ്പുകള്‍ താഴെ ചേര്‍ക്കുന്നു.

(a) സ്‌റ്റെപ്പ് 1: https://eportal.incometax.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

(b) തുടര്‍ന്ന് Service എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക

(c) ശേഷം Annual Information Statement (AIS)

Insight എന്ന ശ്രമത്തിന്റെ ഭാഗമായിട്ടുള്ള ആദായനികുതി വകുപ്പിന്റെ നൂതന പരിപാടികള്‍ വിപുലമായി കൊണ്ടിരിക്കുകയാണ്. Compliance portal ല്‍ Resources എന്ന മെനുവില്‍ 2022, മാര്‍ച്ച് 12ന് User mannual, Training material, Utility എന്നീ തലക്കെട്ടുകളില്‍ AIS, e-campaign എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്.

AIS ന് രണ്ട് വിഭാഗങ്ങളുണ്ട്

(1) Tax Payer Information Summary (TIS)

(2) Annual Information Statement

ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ പാര്‍ട്ട് എ ജനറല്‍ വിവരങ്ങളാണ്. പാര്‍ട്ട് ബിയില്‍ താഴെ കാണിക്കുന്നവയെ സംബന്ധിച്ച വിവരങ്ങളുണ്ട്.

(a) ടിഡിഎസ്/ടിഡിഎസ് വിവരങ്ങള്‍

(b) എസ്എഫ്ടി (SFT) ഇന്‍ഫര്‍മേഷന്‍

(c) നികുതി അടച്ചതിന്റെ വിവരങ്ങള്‍

(d) ഡിമാന്റ്, റീഫണ്ട് വിവരങ്ങള്‍

(e) മറ്റ് വിവരങ്ങള്‍

2021-22 ലെ AIS ന്റെ പ്രധാന പ്രത്യേകതകള്‍ താഴെ ചേര്‍ക്കുന്നു:

(1) ഡാറ്റ അനലിറ്റിക്‌സ് പ്രയോജനപ്പെടുത്തി പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത ഡാറ്റ പോലും AIS ല്‍ ലഭ്യമാണ്.

(2) നികുതിദായകര്‍ക്ക് AIS ല്‍ ഉള്‍പ്പെട്ട വിവരങ്ങളുടെ സത്യാവസ്ഥ ഓണ്‍ലൈനായി തന്നെ വകുപ്പിനെ അറിയിക്കുവാന്‍ കഴിയുന്നതാണ്.

(3) റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ AIS, TIS എന്നിവയെ അടിസ്ഥാനപ്പെടുത്തണം.

(4) SFT (Specified Financial Transactions) വിവരങ്ങളുടെ ഉറവിടം കാണുവാന്‍ കഴിയുന്നതാണ്.

(5) ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് സന്ദര്‍ശിച്ചാല്‍ താങ്കള്‍ക്ക് ഇ-മെയ്ല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മുഖാന്തിരം സന്ദേശങ്ങള്‍ കിട്ടുന്നതാണ്.

(6) 53 വിവര ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ AIS രണ്ടാം പതിപ്പില്‍ ലഭ്യമാണ്.

(7) Incorrect Information, Income is not taxable തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ മറുപടിയായി നിങ്ങള്‍ക്ക് രേഖപ്പെടുത്തുവാന്‍ കഴിയുന്നതാണ് (AIS യിലെ വരുമാനങ്ങള്‍ക്ക് മറുപടിയായി).

(8) ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാന്‍കാര്‍ഡ് നമ്പര്‍ കണ്ടുപിടിച്ചിച്ചും താങ്കളുടെ AIS ല്‍ വകുപ്പ് വിവരങ്ങള്‍ കാണിക്കുന്നു.

(9) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന തീയ്യതിയിലുള്ള ബാങ്ക് അക്കൗണ്ട് ബാലന്‍സ് 50,000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ AIS ല്‍ കാണിക്കുന്നു.

Tags:    

Similar News