ആദായ നികുതി റിട്ടേണ്‍ അവസാന തീയതിക്ക് 10 ദിവസം പോലുമില്ല: ഓണ്‍ലൈനിലൂടെ ഫയല്‍ ചെയ്യാം, എളുപ്പത്തില്‍

തീയതി ഇനി നീട്ടില്ലെന്ന് റവന്യൂ സെക്രട്ടറി

Update: 2022-07-23 08:00 GMT

image: @canva

ആദായ നികുതി റിട്ടേണ്‍ (income tax returs) ഫയല്‍ ചെയ്യാനുള്ള അവസാന തീയതിക്ക് ഇനി പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ, തീയതി വീണ്ടും നീട്ടില്ലെന്ന് ഉറപ്പിച്ച് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. നിലവില്‍ ജൂലായ് 31 ആണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി.

ജൂലൈ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 2.3 കോടിയിലധികം വരുമാന റിട്ടേണുകള്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകള്‍ ലഭിക്കുന്നതായി നികുതി വകുപ്പ് പറയുന്നു. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരും എന്ന് തരുണ്‍ ബജാജ് പറഞ്ഞു.
ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നിങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍:
ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, https://www.incometax.gov.in/iec/foportal.
രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ ലോഗിന്‍ ചെയ്യണം.
നിങ്ങള്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം, 'ഇ-ഫയല്‍' ടാബില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'ഫയല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍' എന്നതില്‍ ക്ലിക്കുചെയ്യുക.
മൂല്യനിര്‍ണയവര്‍ഷം തിരഞ്ഞെടുത്ത് 'തുടരുക' ക്ലിക്കുചെയ്യുക.
നിങ്ങളുടെ റിട്ടേണുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ ഫയല്‍ ചെയ്യണമോ എന്ന് നിങ്ങളുടെ ചോയ്‌സ് സമര്‍പ്പിക്കുക.
നിങ്ങളുടെ ഫയലിംഗിന് ബാധകമായ സ്റ്റാറ്റസിലെ 'വ്യക്തിഗത' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ ഫയല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആദായ നികുതി റിട്ടേണുകള്‍ (ITR) തിരഞ്ഞെടുക്കുക. മിക്ക ശമ്പളക്കാരും ഐടിആര്‍ -1 ഫോം ഉപയോഗിച്ചാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. ലഭ്യമായ
ഓപ്ഷനുകളില്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാരണം വ്യക്തമാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും.
ഡിക്ലറേഷന്‍ ടാബ് ക്ലിക്ക് ചെയ്താല്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ പരിശോധിച്ചുറപ്പിച്ച് 'തുടരുക' എന്നതില്‍ ക്ലിക്കുചെയ്യുക. ഇതോടെ പ്രോസസ് പൂര്‍ത്തിയാകും
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍, നികുതിദായകര്‍ക്ക് ഐടിആര്‍ ഫയലിംഗ് പരിശോധിച്ചുറപ്പിക്കുന്ന ഒരു എസ്എംഎസ് / ഇമെയില്‍ അറിയിപ്പ് ലഭിക്കും.

(ഓര്‍ക്കുക, ജൂലൈ 31, ഞായര്‍ അവധിയായതിനാല്‍ 30 ന് മുമ്പ് ഫയല്‍ ചെയ്യാന്‍ ശ്രമിക്കുക.)

Tags:    

Similar News