പുതിയ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫോം തയ്യാര്‍

Update: 2018-09-06 05:37 GMT

സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ബിസിനസ് ഇടപാടുകളും ഇന്‍പുട് ടാക്‌സ് ക്രെഡിറ്റും രേഖപ്പെടുത്താനുള്ള പുതിയ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫോമുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

സാധാരണ നികുതിദായകര്‍ ജിഎസ്ടിആര്‍ 9 എന്ന റിട്ടേണ്‍ ഫോമും കോംപസിഷന്‍ നികുതിദായകര്‍ ജിഎസ്ടിആര്‍ 9എ എന്ന ഫോമുമാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 31 ആണ്.

ജിഎസ്ടി ചട്ടങ്ങള്‍ അനുസരിച്ച് നികുതിദായകര്‍ മാസ, ത്രൈമാസ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് കൂടാതെ ഒരു വാര്‍ഷിക റിട്ടേണ്‍ കൂടി സമര്‍പ്പിക്കേണ്ടതായുണ്ട്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വാര്‍ഷിക റിട്ടേണ്‍ ഫോമിന്റെ ഫോര്‍മാറ്റ് ഇതുവരെ പുറത്തിറക്കിയിരുന്നില്ല.

റീഫണ്ട് ക്ലെയിം നടപടി ലളിതമാക്കി

ഇനിമുതല്‍ ജിഎസ്ടി റീഫണ്ട് കിട്ടാന്‍ എല്ലാ ബില്ലുകളും ഇന്‍വോയ്‌സുകളും ഹാജരാക്കേണ്ട. അതിനു പകരം ജിഎസ്ടിആര്‍ 2എ എന്ന ഫോമിന്റെ പ്രിന്റൗട്ട് നല്‍കിയാല്‍ മതി. ഒരു ബിസിനസ് സ്ഥാപനവും സപ്ലെയറും തമ്മിലുള്ള ഇടപാടിനെ അടിസ്ഥാനമാക്കി ജിഎസ്ടി നെറ്റ്‌വര്‍ക്ക് സ്വയം തയ്യാറാക്കുന്ന (auto-generated) പര്‍ച്ചേസ് റിട്ടേണ്‍ ആണ് ജിഎസ്ടിആര്‍ 2എ.

ജിഎസ്ടിആര്‍ 2എ ല്‍ എന്തെകിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ദിഷ്ട ഉദ്യോഗസ്ഥന് മുഴുവന്‍ ബില്ലുകളും ഇന്‍വോയ്‌സും ഹാജരാക്കാന്‍ നികുതിദായകനോട് ആവശ്യപ്പെടാം.

Similar News