ജിഎസ്ടി: എംഎസ്എംഇ വരുമാന പരിധി ഉയർത്തി

Update: 2019-01-10 10:06 GMT

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ചരക്കു സേവന നികുതി ചുമത്തുന്നതിനുള്ള വരുമാന പരിധി 20 ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്തി. 

ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പരിധി 20 ലക്ഷമായി നിലനിർത്താണോ അതോ 40 ലക്ഷമായി ഉയർത്തിണോ എന്നുള്ളത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.   

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.  

കേരളത്തിന് രണ്ട് വർഷത്തേയ്ക്ക് 1% സെസ് ഏർപ്പെടുത്താൻ കൗൺസിൽ അനുമതി നൽകി.   കേരളത്തിനുള്ളില്‍ നടക്കുന്ന വില്‍പ്പനകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി

2019 ഏപ്രിൽ ഒന്നുമുതൽ, കോംപോസിഷൻ സ്കീമിന്റെ പരിധി 1.5 കോടി രൂപയാക്കി.   

കോംപോസിഷൻ സ്കീമിലുള്ളവർ മൂന്ന് മാസത്തിലൊരിക്കൽ നികുതി നൽകണം, പക്ഷെ റിട്ടേൺ വർഷത്തിലൊരിക്കൽ സമർപ്പിച്ചാൽ മതി.         

സേവന മേഖലയ്ക്ക് കോംപോസിഷൻ സ്കീം അനുവദിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.  

Similar News