ജിഎസ്ടി ഉള്ള ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്; 5 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാകുന്നു

ജനുവരി ഒന്നുമുതല്‍ നടപടി പ്രാബല്യത്തില്‍ വരും;

Update:2022-10-11 17:13 IST

ചരക്ക് സേവന നികുതി അഥവാ ജിഎസ്ടിക്ക് കീഴില്‍ വരുന്ന സംരംഭകരുടെ ശ്രദ്ധയ്ക്ക്, ഇനിമുതല്‍ 5 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ജനുവരി 1 മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം ഇ-ഇന്‍വോയ്സിംഗിലേക്ക് മാറേണ്ടതാണ്.

ഓഗസ്റ്റിലെ അറിയിപ്പ് പ്രകാരം 2017-18 മുതല്‍ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ ആന്വല്‍ ടേണ്‍ ഓവര്‍ ഉള്ള എല്ലാ സ്ഥാപനങ്ങളും (ജിഎസ്ടി ഒഴിവുകള്‍ ഇല്ലാത്തവര്‍ക്ക്) 01-10-2022 മുതല്‍ തങ്ങളുടെ സപ്ലൈകള്‍ ഇ- ഇന്‍വോയ്സ് അഥവാ ഇലക്ട്രോണിക് ഇന്‍വോയ്സിലൂടെ ആക്കണം എന്നതായിരുന്നു നിയമം. എന്നാല്‍ ഇത് ജനുവരി മുതല്‍ മാറുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. 10 കോടി എന്നത് 5 കൊടിയിലേക്കാണ് മാറുന്നത്. 

ഡിസംബറോടെ മാറ്റങ്ങളോടെയുള്ള തിരിച്ചടവുകള്‍ക്കും ഇ- ഇന്‍വോയിസിംഗിനും പോര്‍ട്ടല്‍ സജ്ജമാക്കാന്‍ ജിഎസ്ടി നെറ്റ്വര്‍ക്ക് സാങ്കേതിക ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഒരു കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള എല്ലാ ബിസിനസുകളെയും ഈ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
ഇത് വരുമാന ചോര്‍ച്ച തടയുകയും നിയമനിര്‍വഹണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ തന്നെ ഘട്ടംഘട്ടമായി ഇലക്ട്രോണിക് ഇന്‍വോയ്‌സ് നടപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എല്ലാ ചെറുകിട വ്യവസായങ്ങളെയും ഔപചാരിക സമ്പദ്വ്യവസ്ഥയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
അതായത് ഇടപാടുകളുടെ സാധാരണ ഇന്‍വോയ്സ് (Physical) തയ്യാറാക്കിയതിനുശേഷം അവ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഇന്‍വോയ്സുകള്‍ ജിഎസ്ടി നെറ്റ്വര്‍ക്കുകളില്‍ വന്നതിനുശേഷം മാത്രമേ സപ്ലൈകള്‍ തുടരാവൂ. ഇത്തരത്തില്‍ ചെയ്യുന്നവയ്ക്കാണ് സാധുതയുണ്ടാവുക.
(ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടാം: +91 98950 69926 )


Tags:    

Similar News