ജിഎസ്ടി; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷന്‍
ഈ വര്‍ഷം ഏപ്രിലിലാണ് ജിഎസ്ടി കലക്ഷന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയത്;
തുടര്‍ച്ചയായ അഞ്ചാം മാസവും ജിഎസ്ടി കലക്ഷന്‍ (GST Collection) 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍. ജിഎസ്ടി (GST) നടപ്പാക്കിയതിന് ശേഷമുള്ള റ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷനാണ് ജുലൈ മാസത്തില്‍ രേഖപ്പെടുത്തിയത്. 1,48,995 കോടി രൂപയാണ് കഴിഞ്ഞമാസത്തെ ജിഎസ്ടി കലക്ഷന്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനമായ 1,16,393 കോടി രൂപയേക്കാള്‍ 28 ശതമാനം കൂടുതലാണിതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ മാസത്തില്‍, ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 48 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 22 ശതമാനവും കൂടുതലാണ്. 2022 ജൂണ്‍ മാസത്തില്‍, 7.45 കോടി ഇ-വേ ബില്ലുകളാണ് (E-Way Bill) ജനറേറ്റ് ചെയ്തത്.
'ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ച് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്, എല്ലാ മാസവും സ്ഥിരമായ വര്‍ധനവ് കാണിക്കുന്നു. 2022 ജൂലൈ വരെയുള്ള ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനമാണ്. ''ധനമന്ത്രാലയം പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍, ജിഎസ്ടി കലക്ഷന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. അന്ന് ആദ്യമായാണ് മൊത്തം ജിഎസ്ടി കലക്ഷന്‍ 1.50 ലക്ഷം കോടി കടന്നത്.