ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ- ഫയല്‍ ചെയ്യുന്നതെങ്ങനെ?

Update:2019-07-23 16:15 IST

1961 ലെ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവിധ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയും സ്ഥാപനവും ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യേണ്ടത്. ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ ഉള്ള വരുമാനം, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം, മൂലധനത്തില്‍ നിന്നുള്ള ആദായം, അതുമല്ലെങ്കില്‍ വസ്തുകകളുടെ മേലുള്ള ആദായങ്ങള്‍ എന്നിങ്ങനെ വിവിധ തരം ആദായങ്ങള്‍ക്കുമേലാണ് നികുതി അടയ്‌ക്കേണ്ടത്.

ഇന്‍കം ടാക്‌സ് വകുപ്പ് ഇ- ഫയലിങ് സാധ്യമാക്കിയത് നികുതി ദായകര്‍ക്ക് ഏറെ ആശ്വാസ ജനകമാണ്. എന്നാല്‍ പലരും ഓണ്‍ലൈന്‍ നൂലാമാലകള്‍ ഭയന്ന് ഇതിനായി മടിച്ചു നില്‍ക്കുകയാണ്. ഇ-ഫയലിങ് അവസാന ദിനം ഓഗസ്റ്റ് 31 ആണെന്നിരിക്കെ എല്ലാവരും ഇന്‍കംടാക്‌സ് റിട്ടേണ്‍സ് ഇ- ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഏറുകയാണ്. ഇതാ ഇന്‍കം ടാക്‌സ് ഇ - ഫയലിങ് എങ്ങനെയെന്ന് ചുവടെ കാണാം.

ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് വരുമാനം, വരുമാനത്തിന്റെ നികുതി വിഹിതം, വരുമാനത്തില്‍ നിന്നു കുറയ്ക്കാവുന്ന നികുതി ഇളവുകള്‍ എന്നിവ അറിയാം

നികുതി ദായകര്‍ നികുതി ഇളവുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഓരോരുത്തരുടെയും വരുമാനം, വരുമാനത്തിന്റെ ഇനങ്ങള്‍, അതിനനുസരിച്ചുള്ള ഇന്‍കം ടാക്‌സ് റിട്ടേണുകള്‍, ഓരോ സാമ്പത്തിക വര്‍ഷത്തിലെയും ബജറ്റവതരണത്തില്‍ വന്നിരിക്കുന്ന നികുതി ഭേദഗതികള്‍ എന്നിവയെല്ലാം മനസ്സിലാക്കണം. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ- ഫയല്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട രേഖകളിലെ വിവരങ്ങളെല്ലാം തന്നെ കൈവശം വച്ചിരിക്കണം. പൂര്‍ണമായും ഇ ഫയലിങ് ചെയ്യാന്‍ ഇത് സഹായകമാകും. ഇതിനായി വേണ്ടവ

  1. പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍(PAN)/ ആധാര്‍ നമ്പര്‍
  2. ഫോം 16, ഫോം 16 എ
  3. ടിഡിഎസ് സര്‍ട്ടിഫിക്കേറ്റുകള്‍
  4. ഹോം ലോണ്‍ ഡോക്യുമെന്റുകള്‍
  5. ഫോം 26 എ എസ്
  6. 5.50 ലക്ഷം രൂപയില്‍ അധികം വരുമാനമുണ്ടെങ്കില്‍ അസറ്റ്, ലയബലിറ്റി വിവരങ്ങള്‍.
  7. വരുമാനത്തിലേക്കു കണക്കാക്കപ്പെടുന്ന മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍.

ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകളും ഫോം 26 എഎസുമായി മാച്ച് ചെയ്ത് നോക്കുക

ഓരോ സാമ്പത്തിക വര്‍ഷത്തിലും പിടിച്ചിട്ടുളള ടിഡിഎസ് തുക അറിയാനും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും നികുതി ദായകന് സഹായകമാകുന്ന ഉപാധിയാണ് 26 എസ് സൗകര്യം. ഓരോ പാദങ്ങളിലുമുള്ള ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കാനും ഇതുവഴി സഹായകമാണ്.

ഇന്‍കം ടാക്‌സ് റിട്ടേണ്‍ പ്രിപ്പറേഷന്‍

ഇന്‍കം ടാക്‌സ് അതോറിറ്റികള്‍ ഓഫ്‌ലൈന്‍ ഫയലിങ്ങും സാധ്യമാക്കിയിട്ടുണ്ട്. ഐടിആര്‍ 1, ഐടിആര്‍ 4എസ് എന്നീ കാറ്റഗറികള്‍ക്ക് മാത്രമേ ഇത് സാധ്യമാകുകയുള്ളു. ഐടിആര്‍ പ്രപ്പറേഷന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ടാക്‌സ് ലയബിലിറ്റി, റീഫണ്ട് ക്ലെയിം എന്നിവ കണക്കാക്കാന്‍ ഇത് ഉപയോഗിക്കാം.

ഇ - ഫയലിങ് തുടങ്ങാം

ഇ ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ നേരത്തേ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. അടുത്ത സ്‌ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിരങ്ങള്‍ കൃത്യമാണങ്കില്‍ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കും.

നിങ്ങള്‍ നേരത്തേ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍േഡായില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ താഴെ കാണുന്ന രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുവന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി ഒത്തു നോക്കി വ്യത്യാസമുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.

ഇവിട നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി ഒത്തു നോക്കി വ്യത്യാസമുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. https://incometaxindiaefiling.gov.in/e-Filing/Services/KnowYourJurisdictionLink.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിേക്കഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും.

ഡാറ്റ കൃത്യമായി എന്റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ്വേര്‍ഡ് ചേര്‍ക്കുക. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇ മെയിലില്‍ അയക്കപ്പടുകയും ചെയ്യും. ഇനി നിങ്ങള്‍ നിങ്ങളുടെ ഇമെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്‌ട്രേഷന്‍ ആക്ടിവേറ്റ് ചെയ്യപ്പടുകയും പ്രസ്തുത വെബ്‌സൈറ്റിന്റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ ഫയലിംഗ് വെബ്‌സൈറ്റില്‍ പ്രവേശിക്കാം.

e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍േഡാ പ്രത്യക്ഷപ്പടും. അല്ലതില്‍ ITR Form Name എന്ന സ്ഥലത്തേ ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് വര്‍ഷവും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് t\c No കൊടുത്ത് Submit ബട്ടണ്‍ അമര്‍ത്തുക.

അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബില്‍ പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്റെയും അവസാന ഭാഗത്തുള പച്ച Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി.

കൂടുതല്‍ അറിയാം: ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ-ഫയലിങ്ങിന് ശേഷം സ്റ്റാറ്റസ് അറിയേണ്ടതെങ്ങനെ?

ഇതില്‍ ഓരോ ടാബിലും എന്റര്‍ ചെയ്യേണ്ട വിവരങ്ങള്‍ താഴെ:

ടാബ് - 1

നിര്‍ദ്ദേശങ്ങള്‍

ടാബ് - 2

രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളുടെ ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്.

ടാബ് - 3

മൂന്നാമെത്തേ ടാബിലാണ് നമ്മുടെട വരുമാനത്തിന്റെയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് ഫോം-16 നിര്‍ബന്ധമാണ്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax എല്ലാം കുറച്ചതിന് ശേഷമുള്ള തുക. ഹൌസൈിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Property എന്നതിന് നേര ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലും ഉള്‍പ്പെടുത്തുക.

ടാബ് - 4

നാലാമത്തെ ടാബില്‍ നമ്മള്‍ മുന്‍വര്‍ഷത്ത് അടച്ചു തീര്‍ത്ത ടാക്‌സിന്റെ വിവരങ്ങളാണ് നല്‍കേണ്ടത്.

ടാബ് - 5

അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്‌സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടങ്കില്‍ ആ വിവരങ്ങളും കാണാന്‍ സാധിക്കും

ടാബ് - 6

ആറാമത്തെ ടാബില്‍ 80ഏ പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇവിടെ കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.

Similar News