എടിഎം കാര്‍ഡ് പോലുള്ള ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ എന്ത് ചെയ്യണം; എളുപ്പവഴി അറിയാം

എടിഎം കാര്‍ഡ് പോലെ പോക്കറ്റിലൊതുങ്ങുന്ന പിവിസി ആധാര്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കും. സ്വയം അപേക്ഷിക്കാം, 50 രൂപ നല്‍കിയാല്‍ കാര്‍ഡ് വീട്ടിലെത്തും. സ്റ്റെപ്പുകള്‍ വിശദമായി അറിയാം. വായിക്കൂ.

Update:2021-05-31 18:30 IST

വാലറ്റില്‍ ഒതുങ്ങുന്ന ആധാര്‍ കാര്‍ഡിന് 2021 ല്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാര്‍ കാര്‍ഡിന് പുതിയ രൂപം നല്‍കി. പിവിസി ആധാര്‍ കാര്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ ആധാര്‍ അച്ചടിച്ച പേപ്പര്‍ രൂപത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പരിഷ്‌കരിച്ച രീതിയില്‍ എടിഎം കാര്‍ഡ് പോലെ പുതിയ ഡിജിറ്റല്‍ ആധാര്‍ കാര്‍ഡും ലഭിക്കും. ഒരു മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഡിജിറ്റലായി നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കൂടാതെ 50 രൂപ നല്‍കിയാല്‍ പിവിസി ആധാര്‍ കാര്‍ഡ് വീട്ടില്‍ എത്തിക്കുകയും ചെയ്യാം.

പിവിസി ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്
സ്റ്റെപ് 1 - യുഐഡിഐയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (uidai.gov.in) ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുക.
സ്റ്റെപ് 2 - ആധാര്‍ കാര്‍ഡ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, വെര്‍ച്വല്‍ ഐഡി നമ്പര്‍ എന്നിവ നല്‍കുക.
സ്റ്റെപ് 3 - നിങ്ങളുടെ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്നതിന് 50 രൂപ അടയ്ക്കുക.
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്കു ചെയ്തിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് പിവിസി ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം.
സ്റ്റെപ് 1-https://residentpvc.uidai.gov.in/order-pvcreprint
എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2 - നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക.
സ്റ്റെപ് 3 - അടുത്തതായി നിങ്ങളുടെ സെക്യൂരിറ്റി കോഡ് നല്‍കുക. തുടര്‍ന്ന് my mobile not registered' എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
സ്റ്റെപ് 4 - നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം 'send OTP' ക്ലിക്കുചെയ്യുക
സ്റ്റെപ് 5 - നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒരു ഒടിപി ലഭിക്കും.OTP നല്‍കുക.
സ്റ്റെപ് 6 - ഇനി നിങ്ങള്‍ 50 രൂപ നല്‍കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ പിവിസി ആധാര്‍ കാര്‍ഡ് ലഭിക്കും.


Tags:    

Similar News