ആധാറില്‍ ഏത് മൊബൈല്‍ നമ്പര്‍ ആണ് നല്‍കിയിട്ടുള്ളതെന്ന് എളുപ്പത്തില്‍ വേരിഫൈ ചെയ്യണോ? വഴിയിതാ

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും മറന്നു പോയാല്‍ പെട്ടെന്ന് വേരിഫൈ ചെയ്യാം.

Update:2021-08-26 19:17 IST

സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ആധാറുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഇന്ന് പലരും ഒന്നിലധികം മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഏത് നമ്പറാണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന് മറന്നു പോയേക്കാം.

ഇതാ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ കണ്ടെത്താം, ഇ- മെയില്‍ ഐഡിയും-
  • ആദ്യം UIDAIയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://uidai.gov.in/ ല്‍ സന്ദര്‍ശിക്കുക.
  • വെബ്‌സൈറ്റിന്റെ ഡാഷ്‌ബോര്‍ഡില്‍ നിരവധി കാറ്റഗറികള്‍ കാണാം
  • വെബ്‌സൈറ്റ് ഡാഷ്‌ബോര്‍ഡിലെ My Aadhar എന്ന കാറ്റഗറിയില്‍ ആദ്യം ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് Aadhar Services എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെടുന്നതാണ്
  • ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം Verify Email / Mobile Number എന്ന ഒരു ഒരു ഓപ്ഷന്‍ പ്രത്യക്ഷപ്പെടുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന്, താഴെ കാണിക്കുന്ന വിന്‍ഡോയില്‍ താങ്കളുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.
ഇവ രേഖപ്പെടുത്തിയതിനു ശേഷം ഒരു ക്യാപ്ച്ച അതേപോലെ പകര്‍ത്തിയെഴുതാന്‍ ഉണ്ടാകും. പിന്നീട് ഒ ടി പി നമ്പര്‍ ജനറേറ്റ് ചെയ്യേണ്ടതാണ്. താങ്കളുടെ ആധാര്‍ കാര്‍ഡ് മുമ്പുതന്നെ ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 'ഞങ്ങളുടെ റെക്കോര്‍ഡില്‍ താങ്കളുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്' എന്ന ഒരു മെസേജ് വരും. അഥവാ ആധാര്‍ രേഖകളില്‍ ഒരു നമ്പര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നര്‍ത്ഥം.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് മൊബൈലുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ 'താങ്കള്‍ ഇപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഞങ്ങളുടെ ആധാര്‍ രേഖകളില്‍ കാണിക്കുന്നില്ല' എന്ന ഒരു മെസേജ് ആയിരിക്കും കാണിക്കുക. താങ്കളുടെ ആധാര്‍ കാര്‍ഡ് മറ്റൊരു മൊബൈല്‍ നമ്പറുമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് അര്‍ത്ഥം.
ആധാറുമായി ബന്ധിപ്പിച്ച നിങ്ങളുടെ ഇമെയില്‍ ഐഡി കണ്ടെത്താനും ഇതേ പ്രക്രിയയാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ നമ്പര്‍ ഫില്‍ ചെയ്ത അതേ സ്ഥാനത്ത് ഇമെയില്‍ ഐഡിയും കണ്ടെത്താവുന്നതാണ്. ഇതാ എളുപ്പത്തില്‍ കണ്ടെത്താന്‍ താഴെയുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ.


Tags:    

Similar News