2022-23 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരമാവധി തെറ്റുകള്‍ ഒഴിവാക്കുവാനും റീഫണ്ട് പെട്ടെന്ന് ലഭിക്കുവാനും എന്തൊക്കെ ചെയ്യണം, അറിയാം

Update:2022-07-13 13:30 IST

2022-23 സാമ്പത്തിക വര്‍ഷത്തിലെ വ്യക്തികളുടെ ആദായ നികുതി റിട്ടേണ്‍ (Income Tax Return) ഫയല്‍ ചെയ്യുവാനുള്ള അവസാനി തീയതിയാണ് ജൂലായ് 31. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരമാവധി തെറ്റുകള്‍ ഒഴിവാക്കുവാനും റീഫണ്ട് പെട്ടെന്ന് ലഭിക്കുകയും ചെയ്യുന്നതാണ്. കൂടാതെ പരമാവധി പിഴ ഒഴിവാക്കുവാനും സാധിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

(1) AIS (Annual Information Statement) ഡൗണ്‍ലോഡ് ചെയ്ത് വിശദമായി പരിശോധിക്കുക. പ്രസ്തുത സ്റ്റേറ്റ്‌മെന്റിലെ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. AIS അനുസരിച്ചാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ റിട്ടേണില്‍ മുന്‍കൂട്ടി പൂരിപ്പിച്ചതായി കൊടുത്തിരിക്കുന്നത്.
(2) ശമ്പള കുടിശ്ശിക/പെന്‍ഷന്‍ കുടിശ്ശിക എന്നിവ ലഭിച്ചിട്ടുണ്ടെങ്കില്‍ 10E ഫോറം പൂരിപ്പിച്ച് വകുപ്പ് 89 അനുസരിച്ചിട്ടുള്ള റിലീഫ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(3) 10 E ഫോറം ആദ്യം ഫയല്‍ ചെയ്തതിന് ശേഷമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ തെറ്റ് വരുന്നതാണ്.
(4) നിങ്ങളുടെ AIS, ആദായ നികുതി വകുപ്പിന്റെ മുന്‍കൂട്ടി പൂരിപ്പിച്ച വിവരങ്ങള്‍ (റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണുവാന്‍ സാധിക്കുന്നത്) എന്നിവ മനസിലാക്കി '10E' സ്‌റ്റേറ്റ്‌മെന്റില്‍ (നേരത്തെ തയ്യാറാക്കിവെച്ചത്) തെറ്റുണ്ടെങ്കില്‍ അത് ശരിയാക്കി വേണം ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ '10E', റിട്ടേണ്‍ എന്നിവ ഫയല്‍ ചെയ്യേണ്ടത്.
(5) incometax.gov.in/iec/portal എന്ന വെബ്‌സൈറ്റില്‍ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ലോഗിന്‍ ചെയ്തതിന് ശേഷം 'e-file' എന്ന മെനുവില്‍ 'Income Tax Fsorm' എന്നതില്‍ 'File Income Tax Forms' ക്ലിക്ക് ചെയ്ത് 'Persons without Business/Professional Income' എന്നതില്‍ 'File now' ക്ലിക്ക് ചെയ്ത് '10E' ഫയല്‍ ചെയ്യണം.
(6) '10E' യ്ക്ക് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ മാത്രമാണ് ബാധകമായിട്ടുള്ളത്. മേല്‍സാഹചര്യത്തില്‍ ആധാര്‍ നമ്പര്‍ എത്രയും പെട്ടെന്ന് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുക. അങ്ങനെ ചെയ്താല്‍ ഒടിപി മുഖാന്തരം '10E' വെരിഫിക്കേഷന്‍ നടത്തുവാന്‍ കഴിയുന്നതാണ്. മറ്റ് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ മാര്‍ഗങ്ങളും ലഭ്യമാണ്.
(7) കേരള സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് രണ്ട് കുടിശ്ശിക പെന്‍ഷന്‍, രണ്ട് 'DR' കുടിശ്ശിക എന്നിവ ലഭിച്ചിട്ടുണ്ട്. ആയത് '10E' പ്രകാരം സ്‌പ്രെഡ് ഓവര്‍ ചെയ്ത് കേരള സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് വകുപ്പ് '89' അനുസരിച്ചിട്ടുള്ള റിലീഫ് ക്ലെയിം ചെയ്യുവാനും ആദായ നികുതി കുറയ്ക്കുവാനും സാധിക്കുന്നതാണ്.


Tags:    

Similar News