ആദായ നികുതി സ്റ്റേറ്റ്‌മെന്റ് കൊടുക്കുമ്പോള്‍ ഫോറം നമ്പര്‍ 12 BB പ്രസക്തമാണോ?

ക്ലെയിം ചെയ്യുന്ന കിഴിവുകളുടെ തുക മാത്രമല്ല, അവയുടെ തെളിവുകളുടെ വിശദവിവരങ്ങളും ഫോറം നമ്പര്‍ 12 BB യില്‍ കാണിച്ചിരിക്കണം.

Update:2023-01-04 14:17 IST

2022- 2023 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ശമ്പളക്കാരും പെന്‍ഷന്‍കാരും, 2023 ഫെബ്രുവരി മാസം ബന്ധപ്പെട്ട ഡിഡിഓയ്ക്ക് (DDO) സമര്‍പ്പിച്ചിരിക്കണം. പ്രസ്തുത സ്റ്റേറ്റ്‌മെന്റ് കൊടുക്കുമ്പോള്‍ എന്താണ് ഫോറം നമ്പര്‍ 12 BB യുടെ പ്രസക്തി? വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ആദായ നികുതി നിയമത്തിലെ വകുപ്പ് 192 (2b) അനുസരിച്ച് ബന്ധപ്പെട്ട ഡിഡിഓ, ജീവനക്കാരില്‍ നിന്നും അവര്‍ അവകാശപ്പെടുന്ന കിഴിവുമായി ബന്ധപ്പെട്ട തെളിവുകള്‍ വാങ്ങിച്ചിരിക്കണം. ഇത്തരത്തില്‍ തെളിവുകള്‍ ഹാജരാക്കുന്ന സമയത്ത് പ്രസ്തുത തെളിവുകളുടെ വിശദവിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫേറമാണ് ഫോറം നമ്പര്‍ 12 BB.

2. ഫോറം 12 BB താഴെ ചേര്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം

      a) ജീവനക്കാരന്റെ പേര്

      b) ജീവനക്കാരന്റെ പാന്‍കാര്‍ഡ് നമ്പര്‍ അല്ലേങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍

      c) സാമ്പത്തിക വര്‍ഷത്തിന്റെ പേര്

      d) എച്ച് ആര്‍ എ (HRA) യുടെ വിശദവിവരങ്ങള്‍

              1. വാടക കൊടുത്ത തുക

              2. വീട്ടുടമയുടെ പേര്

              3. വീട്ടുടമയുടെ മേല്‍വിലാസം

              4. വാടകയുടെ മൊത്തം തുക 100,00 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ വീട്ടുടമയുടെ പാന്‍കാര്‍ഡ് നമ്പര്‍ അല്ലേങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍

      e) അവധിയാത്ര ആനുകൂല്യം

      f) ഹോം ലോണ്‍ പലിശയുടെ വിവരങ്ങള്‍

              1. മൊത്തം പലിശ

              2. വായ്പ കൊടുത്ത വ്യക്തി/ സ്ഥാപനത്തിന്റെ മേല്‍വിലാസം

              3. വായ്പ കൊടുത്ത ബാങ്ക്/ വ്യക്തി/ സ്ഥാപനത്തിന്റെ പാന്‍കാര്‍ഡ് നമ്പര്‍

      g) ചാപ്റ്റര്‍ 6A അനുസരിച്ച് ലഭിക്കുന്ന താഴെ ചേര്‍ക്കുന്ന കിഴിവുകളുടെ തുക

              1.വകുപ്പ് 80C

              2.വകുപ്പ് 80CCC

              3.വകുപ്പ് 80CCD 

              4.വകുപ്പ് 80E

              5.വകുപ്പ് 80G

              6.വകുപ്പ് 80TTA

              7. ചാപ്റ്റര്‍ 6A അനുസരിച്ചുള്ള മറ്റ് വകുപ്പുകള്‍ അനുസരിച്ച് ക്ലെയിം ചെയ്യുന്ന തുക

     h)ജീവനക്കാരന്റെ സാക്ഷിപത്രം

3. ക്ലെയിം ചെയ്യുന്ന കിഴിവുകളുടെ തുക മാത്രമല്ല, അവയുടെ തെളിവുകളുടെ വിശദവിവരങ്ങളും ഫോറം നമ്പര്‍ 12 BB യില്‍ കാണിച്ചിരിക്കണം.

4. മേല്‍വിലാസത്തില്‍ കിഴിവുകള്‍ ലഭിക്കുന്നതിന് ഫോറം നമ്പര്‍ 12 BB, വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന നിഗമനത്തില്‍ എത്തിചേരുവാന്‍ സാധിക്കുന്നു.

Tags:    

Similar News