സംസ്ഥാനത്ത് പ്രളയ സെസ് നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്ക് നീട്ടി. ജൂൺ ഒന്നുമുതൽ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ ഇപ്പോഴുള്ള നിയമപ്രകാരം പ്രളയ സെസിന് മേൽ ജിഎസ്ടി ചുമത്തേണ്ടി വരുമെന്നതിനാൽ, ഇത് പരിഹരിക്കാനായാണ് തീയതി നീട്ടുന്നതെന്ന് ഇന്ന് പുറത്തിറക്കിയ നിയമസഭാ ബുള്ളറ്റിൻ പറയുന്നു.
ഇതുസംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിൽ ആണ് എടുക്കേണ്ടതെന്നും കൗൺസിലിന്റെ ഉത്തരവിറങ്ങാനുള്ള കാലതാമസം പരിഗണിച്ച് പ്രളയ സെസ് നടപ്പാക്കുന്നത് 2019 ജൂലൈ ഒന്നിലേക്ക് മാറ്റുകയാണെന്നുമാണ് അറിയിപ്പ്.