പാമ്പും ഗോവണിയും കളിച്ച് നികുതിയെ കുറിച്ച് പഠിക്കാം

ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്സാണ് സ്‌കൂൾ കുട്ടികൾക്ക് പഠന പദ്ധതി ആവിഷ്കരിച്ചത്.

Update: 2022-06-16 11:36 GMT

കടങ്കഥകൾ, കളികൾ,കോമിക്സ് എന്നിവയിലൂടെ ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നികുതിയെ പറ്റി അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര ധന മന്ത്രാലയതിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ്. ഇതിന്റെ ഉൽഘാടനം കേന്ദ്ര ധന മന്ത്രി ഗോവയിൽ നടന്ന ആസാദി കാ അമൃത് മഹോത്സവ് വാരത്തിൽ നിർവഹിച്ചു . പരമ്പരാഗതമായി കുട്ടികളും മുതിർന്നവരും കളിക്കുന്ന ബോർഡ് ഗെയിംസ് ഉപയോഗപ്പെടുത്തിയാണ് നികുതിയെ കുറിച്ച് പഠിപ്പിക്കുന്നത്.

നികുതി പഠിക്കാനുള്ള കളികൾ :
1. പാമ്പും ഗോവണിയും നികുതിയും : നികുതി യെ സംബന്ധിക്കുന്ന തെറ്റായതും ശരിയായതും മായ ശീലങ്ങളാണ് ഇതിൽ പഠിപ്പിക്കുന്നത്. തെറ്റ് ചെയ്‌താൽ പാമ്പിന്റെ പിടിയിൽ പെടും, നീക്കം ശരിയാണെങ്കിൽ ഗോവണി കയറി ലക്ഷ്യത്തിൽ എത്താം.

2 . ബിൽഡിങ് ഇന്ത്യ: 50 മെമ്മറി കാർഡ് അടങ്ങിയ ഈ കളിയിൽ നികുതി നൽകുന്നത് എങ്ങനെ അടിസ്ഥാന സൗകര്യങ്ങൾക്കും, സാമൂഹ്യ പദ്ധതികൾക്കും ഉപയോഗപെടുത്തുമെന്ന് പഠിപ്പിക്കുന്നു.

3. ഇന്ത്യ ഗേറ്റ് 3 ഡി പസിൾ - 30 കഷണങ്ങളിൽ നികുതിയെ കുറിച്ചുള്ള ആശയങ്ങൾ, സാങ്കേതിക പദങ്ങൾ അടങ്ങിയതാണ്. അതിനെ ബന്ധിപ്പിക്കുമ്പോൾ ത്രിമാനമായ ഇന്ത്യ ഗേറ്റ് ഉണ്ടാകുന്നു.

4. ഡിജിറ്റൽ കോമിക്സ് - മൊട്ടു പട് ലൂ (Motu Patlu) എന്ന കാർട്ടൂൺ കഥാപാത്രങ്ങൾ രസകരമായ സംഭാഷണങ്ങളിലൂടെ വരുമാനത്തെയും നികുതിയെയും കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു.



Tags:    

Similar News