നികുതി വരുമാനത്തില്‍ കേന്ദ്രത്തിന് ബമ്പര്‍: ഈ വര്‍ഷം ഇതുവരെ നേടിയത് ₹3.80 ലക്ഷം കോടി
ആദായ നികുതിയായി മാത്രം പിരിച്ചത് ₹2.22 ലക്ഷം കോടി
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇതുവരെ അറ്റ പ്രത്യക്ഷ നികുതി (Net Direct Tax) ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച വരുമാനം 3.80 ലക്ഷം കോടി രൂപ. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 17 വരെയുള്ള സമാഹരണമാണിത്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 11 ശതമാനമാണ് വര്‍ദ്ധനയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കോര്‍പ്പറേറ്റ് നികുതിയായി 1.56 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 2.22 ലക്ഷം കോടി രൂപയുമാണ് പിരിച്ചെടുത്തത്. വ്യക്തിഗത ആദായ നികുതി പിരിവില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സും (ഓഹരി കൈമാറ്റ നികുതി/എസ്.ടി.ടി) ഉള്‍പ്പെടുന്നു.