വിദേശ നിക്ഷേപകരുടെ അധിക സര്‍ച്ചാര്‍ജ് ഒഴിവാക്കാന്‍ കടമ്പകള്‍

Update: 2019-08-02 08:14 GMT

പുതിയ കേന്ദ്ര ബജറ്റിലൂടെ വന്നുപെട്ട സര്‍ച്ചാര്‍ജ് ബാധ്യതയില്‍ നിന്നു രക്ഷപ്പെടാന്‍ ടാക്‌സ് ന്യൂട്രല്‍ ട്രസ്റ്റ് ഘടനയില്‍ നിന്നു കമ്പനികളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സഫലമാകണമെങ്കില്‍ അടുത്ത ബജറ്റ് വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്.പി.ഐ) കാത്തിരിക്കേണ്ടി വന്നേക്കാം. ആദായനികുതി നിയമ വ്യവസ്ഥകളില്‍ ഇതിന് ഭേദഗതികള്‍ ആവശ്യമാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും യഥാക്രമം രണ്ട് കോടി രൂപയും 5 കോടി രൂപയും അധിക സര്‍ചാര്‍ജ് ആണ് ഇത്തവണത്തെ ബജറ്റിലൂടെ നിലവില്‍ വന്നത്. എഫ്പിഐകള്‍ കൂട്ടത്തോടെ രാജ്യം വിട്ടുതുടങ്ങാന്‍ ഇതിടയാക്കി. വര്‍ദ്ധിച്ച സര്‍ചാര്‍ജ് ഒഴിവാക്കാന്‍ എഫ്പിഐ ട്രസ്റ്റുകള്‍ക്കു കമ്പനി ഘടനയിലേക്കു സ്വയം മാറുന്നതിനു സാഹചര്യമൊരുക്കാമെന്ന് ജൂലൈ 18 ന് പാര്‍ലമെന്റില്‍ നടന്ന ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു

Similar News