ഓഫറുകൾക്കും സൗജന്യ സാംപിളുകൾക്കും ജിഎസ്ടി ഇല്ല

Update: 2019-03-08 10:58 GMT

പ്രൊമോഷന്റെ ഭാഗമായി നൽകുന്ന ഓഫറുകൾക്കും സൗജന്യ സാംപിളുകൾക്കും ഇനി ജിഎസ്ടി നൽകേണ്ടി വരില്ല. എഫ്എംസിജി, ഫുഡ്, റീറ്റെയ്ൽ, ഫർമാ കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ.

'ഒന്നെടുത്താൽ ഒന്നു ഫ്രീ' തുടങ്ങിയ ഓഫറുകൾക്ക് ഇനി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടാം. വ്യവസായ പ്രതിനിധികൾ സർക്കാരിനോട് കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കുലർ പുറത്തിറക്കിയത്.

ഓഫറായി നൽകുന്ന തുല്യ വിലയുള്ള ഉൽപ്പന്നത്തിന് അധിക നികുതി കമ്പനികൾ നൽകേണ്ടി വരില്ല. ഇവയ്ക്കായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്‌സ് ചെയ്യേണ്ടതില്ലെന്നാണ് സർക്കുലറിൽ പറയുന്നത്.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്‌സ് ചെയ്യാനാവശ്യപ്പെട്ട് ആദായനികുതി വകുപ്പിൽ നിന്നും പല കമ്പനികൾക്കും മുൻപ് നോട്ടീസ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പലരും ഇത്തരം ഓഫറുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

Similar News