ജിഎസ്ടി റിട്ടേണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന് സ്വന്തം ആപ്പ്
മൊബൈല്‍ ആപ്പ് മുഖേന ജിഎസ്ടി ഫയലിംഗ് സ്റ്റാറ്റസ് പരിശോധിക്കല്‍ എളുപ്പമാകും.;
സംസ്ഥാനത്തിന് സ്വന്തമായി ജിഎസ്ടി ആപ്പിന് രൂപം നല്‍കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ലക്കി ബില്‍ സ്‌കീം എന്ന പേരില്‍ മൊബൈല്‍ ആപ്പ് മുഖേന സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് നികുതിദായകരുടെ റിട്ടേണ്‍ ഫലയിംഗ് സ്റ്റാറ്റസ് സംബന്ധിച്ച് വിവരങ്ങള്‍ പരിശോധിക്കല്‍ എളുപ്പമാകും.
നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിനും ജിഎസ്ടി അടവില്‍ വീഴ്ച വരാതിരിക്കാനും ഇത് സഹായിച്ചേക്കും. ഇത് പ്രകാരം പൊതുജനങ്ങള്‍ കൃത്യമായി ബില്‍ വാങ്ങുകയും കച്ചവടക്കാര്‍ ബില്‍ കൊടുക്കാനും അത് അപ്ലോഡ് ചെയ്യാനും സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്.
ഈ ആപ്ലിക്കേഷനുകളിലൂടെ ജിഎസ്ടി ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
ജിഎസ്ടി ലക്കി ബില്‍ ആപ്പിലെ വിജയികള്‍ക്കായി അഞ്ച് കോടി രൂപയാണ് സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ്.