ആദായ നികുതി ഓണ്‍ലൈന്‍ സമര്‍പ്പണം; പോര്‍ട്ടല്‍ പിഴവില്‍ പരിഹാരം പ്രതീക്ഷിച്ചു നികുതി ദായകര്‍!

സാങ്കേതിക പിഴവുകള്‍ പരിഹരിക്കാതെ നീളുമ്പോള്‍ ഐ ടി ആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 എന്നതില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല.

Update:2021-08-25 17:54 IST

സാങ്കേതിക തകരാർ കാരണം പണം അടക്കാൻ കഴിയാത്ത നികുതിദായകരിൽ നിന്ന് പണം അടക്കുന്നത് മുടങ്ങിയാൽ പലിശ ഈടാക്കാനുള്ള പ്രഖ്യാപനവും വന്നിരിക്കുകയാണ് ഇപ്പോൾ. പുതിയ ഐ ടി പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ കഴിയാത്തത് കാരണം നികുതിദായകർക്ക് 2020-21 ലേക്ക് ആശ്വാസം പകരുന്ന വിധത്തിൽ ആദായനികുതി നിയമത്തിന് ഭേദഗ വേണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.

ഇതിനെ തുടർന്ന് ഫയൽ ചെയ്യാനുള്ള സമയ പരിധി നീട്ടിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല.
ഇപ്പോൾ സെപ്റ്റംബർ മുപ്പതിനാണ് അവസാന തിയതി പറഞ്ഞിരിക്കുന്നത്.
സാങ്കേതിക പ്രശ്നം പരിഹരിക്കാതെ ഒരു തിയതി നിശ്ചയിച്ചത് പ്രശ്നം കൂടുതൽ സങ്കീർ ണ്ണമാക്കുമെന്ന് തിരുവനന്തപുരത്തെ സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് രാധാകൃഷ്ണൻ പോറ്റി പറയുന്നു.ഒന്നിലധികം തകരാറുകൾ ആണ് ഇപ്പോൾ പോർട്ടൽ നേരിടുന്നത്.മിക്ക നികുതി ദായകർക്കും റിട്ടേണുകളും ഫോമുകളും ഫയൽ ചെയ്യാൻ തടസം നേരിടുന്നുണ്ട്.പോർട്ടലിൽ വരുന്ന ചില റിപോർട്ടുകൾ പോലും തെറ്റാണ്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 234(എ)യുമായി ബന്ധപ്പെട്ടാണ് ഏറ്റവും വലിയ പ്രശ്നം.
റിട്ടേണുകൾ സമയപരിധിക്ക് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ കുടിശ്ശിക നികുതിയിൽ ഒരു ശതമാനം എന്ന രീതിയിൽ പലിശ ഈടാക്കാൻ ഇത് വ്യവസ്ഥ ചെയ്യുന്നു. അഡ്വാൻസ് നികുതി അടക്കുന്നതിൽ കൃത്യവിലോപമോ കാലവിളംബരമോ ഉണ്ടായാൽ 234(സി )പ്രകാരം പലിശ ഈടാക്കാവുന്നതാണ് എന്നാൽ സാങ്കേതികമായ വീഴ്ചകൾ കാരണം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ നിയമം യാതൊരു തരത്തിലുള്ള ആശ്വാസത്തിനും നികുതി ദായകന് വകനൽകുന്നില്ലന്ന് അദ്ദേഹം പറയുന്നു.
ഒരു വ്യക്തത ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ നികുതിദായകർ നേരിടുന്നതെന്ന് തിരുവനന്തപുരത്തെ യുവ chartered accountant രാഹുൽ കൃഷ്ണ അഭിപ്രായപ്പെട്ടു. നേരത്തെ യുള്ള sight പുതിയത് ലൈവ് ആകുന്നത് വരെ ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര രൂക്ഷമാകില്ലായിരുന്നു.
യഥാർത്ഥ നികുതി ബാധ്യതയും TDS/TCR advance tax എന്നിവയുടെ മൊത്തം മൂല്ല്യം തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ നികുതി ദായകർ 1 ശതമാനത്തിൽ അധികം പലിശ അടക്കേണ്ടി വരുന്നുവെന്നതൊക്കെ കൂടുതൽ വ്യക്തമാകേണ്ടിയിരിക്കുന്നു. പുതിയ sight വരുമ്പോൾ ഒരു പൂർണ്ണമായ ബോധ വൽക്കരണത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂവെന്ന് രാഹുൽ പറയുന്നു.
പിഴവിൽ പരിഹാരം ഇല്ലാതെ തുടരുന്ന ഐ ടി പോർട്ടലിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രശ്നം ഇപ്പോൾ കൂടുതൽ ചർച്ചയായിട്ടുണ്ട്.


Tags:    

Similar News