ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടയ്ക്കാന്‍ 30 മിനിട്ട് മാത്രം, ഇതാ 9 ചെക്ക്‌ലിസ്റ്റ് നിങ്ങളെ സഹായിക്കും

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്

Update:2022-07-29 17:26 IST

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏറെ അടുത്തുവരുമ്പോള്‍, സമയപരിധി നീട്ടുമെന്ന പ്രതീക്ഷയിലാണ് പല നികുതിദായകരും. എന്നാല്‍ നികുതിസമര്‍പ്പിക്കാനുള്ള അവസാന ദിവസം നീട്ടില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത്. ഇനിയും സമര്‍പ്പിച്ചിട്ടില്ല എങ്കില്‍ എന്തിന് അവസാന ദിവസം വരെ കാത്തിരിക്കണം? ഇതാ 9 കാര്യങ്ങള്‍ പരിശോധിച്ച് നമുക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാം.

ശമ്പളക്കാരെങ്കില്‍ ഫോം 16
ശമ്പളമുള്ള നികുതിദായകര്‍ക്ക്, അവരുടെ തൊഴിലുടമയില്‍ നിന്ന് അവരുടെ ഫോം 16 അല്ലെങ്കില്‍ 16 A നേടുക എന്നതാണ് ആദ്യപടി. നികുതി ഫോമുകളില്‍ വിവിധ വരുമാനതലങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ നികുതിക്ക് കീഴില്‍ വരുന്ന ശമ്പളത്തുക പ്രതിപാദിക്കും. അടിസ്ഥാന ശമ്പളം, എച്ച്ആര്‍എ, എല്‍ടിഎ, യൂണിഫോം അലവന്‍സ് തുടങ്ങിയ മറ്റ് അലവന്‍സുകള്‍ നിങ്ങള്‍ പരാമര്‍ശിക്കേണ്ടതുണ്ട്.
നിങ്ങളുടെ വാടക, ലോണ്‍ മുതലായവ
വാടക, ലോണ്‍ എന്നിവ ഉള്ളവര്‍ അതിന്റെ പേപ്പറുകള്‍ എടുത്ത് വയ്ക്കുക എന്നത് പ്രധാനമാണ്. വാടകയ്ക്കും മറ്റുമുള്ള ഇളവുകള്‍ ലഭിക്കാന്‍ ഏറ്റവും പുതിയ വര്‍ഷത്തെ എഗ്രിമെന്റ് കോപ്പികള്‍ വേണം. ഹൗസിംഗ് ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ പേപ്പറും കരുതി വയ്ക്കുക.
ഇന്‍ഷുറന്‍സ് പോളിസികള്‍
ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ക്ക് പേപ്പറുകള്‍ കൃത്യമായിരിക്കണം.
ആന്വല്‍ ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക
ടിഡിഎസ്, ടിസിഎസ് വിവരങ്ങള്‍ ഫോം 26 എഎസില്‍ നല്‍കിയിരിക്കണം. ഇത് ആന്വല്‍ ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റ്‌മെന്റ്(AIS) ആയി തട്ടിച്ചു നോക്കി പരിശോധിക്കണം.
ക്യാപിറ്റല്‍ ഗെയ്ന്‍ സ്റ്റേറ്റ്‌മെന്റ്
ക്യാപ്പിറ്റല്‍ ഗെയ്ന്‍ സ്റ്റേറ്റ്‌മെന്റില്‍ മ്യൂച്വല്‍ഫണ്ടുകള്‍ മറ്റ്, ഇക്വറ്റി ഷെയറുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇത്തരം വരുമാനങ്ങള്‍ക്ക് നികുതി ഈടാക്കുന്നതാണ്.
നിക്ഷേപത്തിന്മേലുള്ള പലിശ, ബാങ്ക് ബാലന്‍സ്
ആധാറുമായി ബന്ധിപ്പിച്ച എല്ലാ അക്കൗണ്ടുകളിലെയും ബാലന്‍സ് വിവരങ്ങള്‍, നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ എന്നിവ കാണിക്കണം. ഇപ്പോള്‍ ഇതത്ര വലിയ പ്രശ്‌നമാക്കില്ലെങ്കിലും പിന്നീട് നിങ്ങള്‍ പിന്‍വലിക്കല്‍ നടത്തുമ്പോള്‍ പണത്തിന്റെ ശ്രോതസ്സ് വെളിപ്പെടുത്തേണ്ടതായും വരും.
ക്രിപ്‌റ്റോ വരുമാനം
ക്രിപ്‌റ്റോ, ഡിജിറ്റല്‍ അസ്റ്റ് ആസ്തികളില്‍ നിന്നുള്ള വരുമാനം കാണിക്കണം. ക്രിപറ്റോകള്‍ രാജ്യത്തെ നിയമത്തിന് കീഴിലുള്ളവയല്ലെങ്കിലും ഇവയില്‍ നിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കണം.
മറ്റ് രേഖകള്‍ കൃത്യമാക്കി വയ്ക്കുക
ആധാര്‍ കാര്‍ഡ്, നേരത്തെ സമര്‍പ്പിച്ച റിട്ടേണ്‍ വിവരങ്ങള്‍, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവ കൃത്യമാക്കി രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. ആധാര്‍ പാന്‍ ലിങ്ക് ചെയ്തിരിക്കണം.
അവസാന പരിശോധന
ഐടിആര്‍ സമര്‍പ്പിക്കുന്നതോടെ നികുതി ഫയലിംഗ് പ്രക്രിയ അവസാനിക്കുന്നില്ല. ഒരു നിര്‍ണായക ചുവടുവെപ്പ് ഇനിയും ബാക്കിയുണ്ട്. നിങ്ങളുടെ റിട്ടേണ്‍ സമര്‍പ്പിച്ച ശേഷം, 120 ദിവസത്തിനുള്ളില്‍ നിങ്ങള്‍ അത് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. ഈ കാലയളവിനുള്ളില്‍ പരിശോധിച്ചുറപ്പിച്ചില്ലെങ്കില്‍, റിട്ടേണ്‍ അസാധുവാകും.


Tags:    

Similar News