മാര്‍ച്ച് 31 ന് മുമ്പ് അടയ്ക്കാം ഈ നികുതികള്‍, പുതുക്കാം ഈ ലൈസന്‍സുകളും

ബിസിനസുകാരാണെങ്കില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പല ലൈസന്‍സുകളുടെയും കാലാവധിയും ഈ 31 ഓടെ തന്നെ തീരാനിടയുണ്ട്

Update:2023-03-21 09:40 IST

image:@canva

വിവിധ തരം നികുതികളുടെ കാലാവധി ഈ മാസം 31 ന് അവസാനിക്കും. ഈ നികുതികള്‍ക്ക് പുറമെ പല ലൈസന്‍സുകളുടെ കാലാവധിയും ഇതേ ദിവസം അവസാനിക്കും. അതിനാല്‍ ഈ നികുതികളെല്ലാം വേഗത്തില്‍ അടയ്ക്കുകയും ലൈസന്‍സുകള്‍ പുതുക്കുകയും വേണം.

പല ലൈസന്‍സുകള്‍

ബിസിനസുകാരാണെങ്കില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പല ലൈസന്‍സുകളുടെയും കാലാവധിയും ഈ 31 ഓടെ തന്നെ തീരാനിടയുണ്ട്. ഇത് ശ്രദ്ധിക്കണം. ഈ സാമ്പത്തിക വര്‍ഷം പ്രാബല്യത്തിലുള്ള ലൈസന്‍സോ അനുമതിയോ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി പുതുക്കുന്നതിനുള്ള അപേക്ഷ ഈ മാസം 31 വരെ അധിക ഫീസ് ഈടാക്കാതെ പഞ്ചായത്തുകളും നഗരസഭകളും സ്വീകരിക്കും.

മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങള്‍ പ്രകാരം, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ലൈസന്‍സ് എടുക്കണമെങ്കില്‍ അതിനാവശ്യമായ കാലാവധി തുടങ്ങുന്നതു മുതല്‍ 90 ദിവസത്തിനകം അപേക്ഷ കൊടുത്തിരിക്കണം. ഇല്ലെങ്കില്‍ അപേക്ഷാ ഫീസിനൊപ്പം അധിക ഫീസ് ഈടാക്കണം. ഇതിനാണു 31 വരെ ഇളവ്. വ്യാപാര മേഖലയിലേത് ഉള്‍പ്പെടെ നല്‍കുന്ന വിവിധ ലൈസന്‍സുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ആധാറും പാന്‍ കാര്‍ഡും

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതിയും 31 ആണ്. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. തദ്ദേശ സ്ഥാപനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷത്തെ വസ്തുനികുതി (പ്രോപ്പര്‍ട്ടി ടാക്സ്) പിഴ കൂടാതെ അടയ്ക്കേണ്ട കാലാവധി 31ന് അവസാനിക്കും. റവന്യു വകുപ്പില്‍ ഭൂനികുതി പിഴ കൂടാതെ അടയ്ക്കേണ്ട കാലാവധിയും 31നു തീരും.

Tags:    

Similar News