ഹോള്‍സെയിലറുടെ പിഴവ് മൂലം ജിഎസ്ടി നോട്ടീസ് വന്നാല്‍ റീറ്റെയ്ല്‍ സംരംഭകന്‍ എന്ത് ചെയ്യണം?
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടമാകാതിരിക്കാന്‍ ചെറുകിടക്കാര്‍ കരുതലോടെയിരിക്കണം. വായിക്കൂ.
ചോദ്യം: ഞാന്‍ ഗള്‍ഫില്‍നിന്നും തിരിച്ചുവന്ന് ഒരു കട നടത്തുന്ന ആളാണ്. 2018 ലാണ് കട തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് 2018 - 19ല്‍ ചില സാധനങ്ങള്‍ സപ്ലൈ ചെയ്ത ഹോള്‍സെയിലര്‍ ആ സപ്ലൈകളിന്‍മേല്‍ ജി എസ് ടി അടച്ചിട്ടില്ല എന്നും അതുമൂലം ഞാന്‍ ആ സപ്ലൈകളിന്‍മേല്‍ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ചടയ്ക്കണമെന്നും പറഞ്ഞുകൊണ്ട് എനിക്ക് നോട്ടീസ് വന്നിരിക്കുകയാണ്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ആ ഹോള്‍സെയില്‍ ഡീലര്‍ എനിക്ക് നല്‍കിയ സപ്ലൈകള്‍ B2C സപ്ലൈകളായി തെറ്റായി രേഖപ്പെടുത്തിപ്പോയിരുന്നു എന്നാണ്. ഞാന്‍ ആ ഇടപാടുകളെ കൃത്യമായ ഇന്‍വോയ്‌സ് നമ്പര്‍ സഹിതമാണ് രേഖപ്പെടുത്തിയിരുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നതും. ഹോള്‍സെയിലറുടെ പിഴവ് മൂലമാണ് എനിക്കീ നോട്ടീസ് വന്നിരിക്കുന്നത്. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്റെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടമാകുമോ?