കേരള സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രതീക്ഷിച്ച ആദായ നികുതി ബാധ്യത വരുമോ?
പെന്‍ഷന്‍കാര്‍ക്ക് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് വീണ്ടും സമര്‍പ്പിക്കാന്‍ കഴിയും
കേരള സര്‍വീസ് പെന്‍ഷന്‍കാര്‍ കേരള ട്രഷറി ഡയറക്റ്ററുടെ ഉത്തരവ് പ്രകാരം പ്രതീക്ഷിക്കുന്ന ആദായനികുതി കാണിച്ചുകൊണ്ട് എല്ലാ ട്രഷറികളിലും / ബാങ്കുകളിലും ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. ആ സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ് 2021 നവംബര്‍, 2021 ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ / ഫാമിലി പെന്‍ഷന്‍ എന്നിവ അനുവദിച്ചത്.
2021-2022 സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിത വരുമാനം (2022 മാര്‍ച്ച് 31 വരെയുള്ള) കണ്ടുപിടിച്ചിട്ടാണ് കേരള സര്‍വീസ് പെന്‍ഷന്‍കാര്‍ ആന്റിസിപ്പിറ്റേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്. ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ (75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) പുതിയ 194P വകുപ്പ് അനുസരിച്ചിട്ടുള്ള നടപടിക്രമം പാലിക്കുകയും (CBDT യും ബാങ്കുകളും നിര്‍ദേശിച്ചത്) ചെയ്തിട്ടുണ്ട്.
പെന്‍ഷന്‍ റിവിഷന്‍ അരിയര്‍, ഡി എ അരിയര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടാണ് പെന്‍ഷന്‍കാര്‍ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്. 2021 ഡിസംബര്‍ രണ്ടിലെ കേരള ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും ലഭിക്കുവാന്‍ അര്‍ഹതയുള്ള പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, DCRG, ടെര്‍മിനല്‍ സറണ്ടര്‍ തുടങ്ങിയവയുടെ മൂന്നാമത്തെ ഗഡു 2022 -23 സാമ്പത്തിക വര്‍ഷത്തിലും നാലാമത്തെ ഗഡു 2022-23 സാമ്പത്തിക വര്‍ഷത്തിലും മാത്രമായിരിക്കും വിതരണം നടത്തുക എന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രതീക്ഷിത വരുമാനം കാണിക്കുന്ന ആന്റിസിപ്പേറ്ററി ടാക്‌സ് സ്റ്റേറ്റ്‌മെന്റില്‍ മാറ്റം വരുമോ?
2021 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പ്രതീക്ഷിത വരുമാനം (പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍) ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുന്നത്. പെന്‍ഷന്‍ റിവിഷന്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡു 2022-23, 2023-24 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.
ഈ സാഹചര്യത്തില്‍ കേരള ട്രഷറി ഡയറക്റ്ററുടെ ക്ലാരിഫിക്കേഷനുകള്‍ക്ക് വിധേയമായി പെന്‍ഷന്‍കാര്‍ക്ക് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് വീണ്ടും സമര്‍പ്പിക്കുവാന്‍ കഴിയുന്നതാണ്.
(ലേഖകന്‍ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളെജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)