ഇന്ത്യയിൽ നിർമ്മിക്കുന്ന ഐ ഫോണുകളുടെ 70 ശതമാനം വിൽപ്പനയും ഇന്ത്യയിൽ!
മൊബൈൽ പ്ലാന്റുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 4700കോടി രൂപയുടെ നിക്ഷേപത്തിനും ഒരുങ്ങുകയാണ് ആപ്പിൾ!
മെയ്ഡ് ഇൻ ഇന്ത്യ ഐ ഫോണുകളുടെ 70% വിൽപ്പനയും ഇന്ത്യയിൽ തന്നെ നടക്കുന്നു.കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് ഇന്ത്യൻ വിപണിയിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോണുകളുടെ വിൽപ്പന കൂടിയത്.2017 ൽ ഇന്ത്യയിൽ വിറ്റ ആപ്പിൾ ഫോണുകളുടെ കണക്ക്, ഇപ്പോൾ ഇവിടെ വിറ്റഴിക്കപ്പെട്ടതിന്റെ ഒരു ശതമാനം മാത്രമായിരുന്നു.
2020 ൽ ഇത് 60 ശതമാനമായി കുതിച്ചുയർന്നു. ഇന്ത്യയിൽ നിമ്മിക്കുന്ന ഫോണുകളുടെ ഇന്ത്യൻ മാർക്കറ്റ് മനസിലാക്കി ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുവാനും കമ്പനിക്ക് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ടാറ്റാ ഇലക്ട്രോണിക്സുമായി സഹകരിച്ചു 4700കോടി രൂപയുടെ നിക്ഷേപത്തോടെ ഒരു മൊബൈൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ചർച്ച നടന്ന് വരുകയാണ്.
കോവിഡും അതിന്റെ വെല്ലുവിളികളും ഉണ്ടെങ്കിലും ഇതൊക്കെ ആപ്പിളിന്റെ വിപണിയെ ബാധിച്ചിട്ടില്ലന്നാണ് ഇതിലൂടെ മനസിലാകുന്നത്.
നിലവിൽ കമ്പനിയുടെ മാർക്കറ്റ് വച്ചു നോക്കുമ്പോൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇന്ത്യയിൽ 3 ബില്യൺ ഡോളർ വരുമാനം കമ്പനി നേടുമെന്ന് വിദഗ്ദ്ധർ പറയുന്നു.ഇത് കഴിഞ്ഞ വർഷം 2 ബില്യൺ ഡോളറിൽ താഴെയായിരുന്നു.
ആപ്പിളിന്റെ ഇന്ത്യയിലെ ഗണ്യമായ വളർച്ചയെ ആണ് ഇത് സൂചിപ്പിക്കുന്നത്.ഐ ഫോണുകളുടെ ഇന്ത്യൻ നിർമ്മിത ഫോണുകൾക്ക് ഡിമാൻഡ് കൂടിയെങ്കിലും അപ്പിളിന്റെ ആഗോള വരുമാനത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് ഇന്ത്യ.