സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ജാഗ്രതൈ! ഗൂഗ്‌ളിന്റെ 25% കോഡിംഗും ചെയ്യുന്നത് എ.ഐ
ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇത് വ്യക്തമാക്കിയത്;
ഗൂഗ്‌ളിന്റെ കോഡിംഗ് ജോലികളില്‍ കാല്‍ ഭാഗവും ചെയ്യുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. കഴിഞ്ഞ ദിവസം നടന്ന ഇന്‍വെസ്റ്റര്‍ കോളിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ടെക് ഇന്‍സ്ട്രിയെ എ.ഐ എങ്ങനെ മാറ്റി മറിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതു കേട്ട് ഷോക്കിലാകുന്നത് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.
എന്നാല്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ പണി പോകുകയല്ല അവരുടെ കാര്യക്ഷമതയും ഉത്പാദന ക്ഷമതയും കൂട്ടുകയാണ് ഐ.ഐ എന്ന് സുന്ദര്‍ പിച്ചെ വ്യക്തമാക്കുന്നുണ്ട്. എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ഇതു സഹായിക്കുമെന്നാണ് പറയുന്നത്. ജോലി പൂർത്തിയാക്കാൻ
പേടിക്കണം ഭാവിയില്‍
പക്ഷെ ഭാവിയില്‍ ഇത്തരം ജോലികള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരില്‍ നിന്ന് പൂര്‍ണമായും എ.ഐയിലേക്ക് പോകാനാണ് സാധ്യത. നിലവില്‍ എന്‍ജിനീയര്‍മാര്‍ എ.ഐ ജനറേറ്റ് ചെയ്യുന്ന കോഡുകള്‍ പരിശോധിക്കുകയും അത് അപ്രൂവ് ചെയ്യുകയുമാണ്. ഇത് തെറ്റുകളില്ലാതെ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ചെക്കിംഗിന്റെ ആവശ്യം പോലും ഇല്ലാതായേക്കും.
ഗൂഗ്ള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 'ഗൂസ്' എന്ന എ.ഐ മോഡല്‍ അവതരിപ്പിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ ബിസിനസ് ഇന്‍സൈഡര്‍ വെളിപ്പെടുത്തിയിരുന്നു. ഗൂഗ്‌ളിന്റെ ലാര്‍ജ് ലാംഗേജ് മോഡലായ ജെമിനിയുടെ ചെറുപതിപ്പാണിത്. ഉത്പന്ന വികസനത്തിനും കോഡിംഗിനും ജീവനക്കാരെ അസിസ്റ്റ് ചെയ്യാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗൂഗ്ള്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ മാത്രമല്ല കോഡിംഗ് അസിസ്റ്റന്റ്‌സിനായി എ.ഐയിലേക്ക് തിരിഞ്ഞിരിക്കുന്നത്. 2023ല്‍ ഗിറ്റഹബ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ യു.എസിലെ ഡെവലപ്പര്‍മാര്‍ എ.ഐ കോഡിംഗ് ടൂള്‍സ് സ്വകീരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. 92 ശതമാനം പേരും പ്രൊഫണഷല്‍ പേഴ്‌സണല്‍ കാര്യങ്ങള്‍ക്ക് എ.ഐ പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാ മേഖലകളിലേക്കും ഐ.ഐ പതുക്കെ കടന്നു കയറുമെന്ന് തന്നെയാണ് നിരീക്ഷണങ്ങള്‍.