മിനി ടിവിയുമായി ആമസോണ്‍; സൗജന്യ വീഡിയോകള്‍ ആസ്വദിക്കാം

ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് ആമസോണ്‍ മിനി ടിവി ലഭ്യമാകുക.

Update:2021-05-17 19:01 IST

ആ കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്കായി മിനി ടിവിയുമായി ആമസോണ്‍. ആമസോണ്‍ പ്രൈം എന്ന സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ പോലെ എന്നാല്‍ സൗജന്യമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ പരിപാടികള്‍ നല്‍കുന്നതായിരിക്കും ഈ മിനി ടിവി. ആമസോണ്‍ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉള്‍പ്പടെയുള്ള വീഡിയോകള്‍ കാണാന്‍ സാധിക്കുക.

ആമസോണ്‍ വീഡിയോ പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയ്ക്ക് പുറമെയാണ് പുതിയ സേവനം കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്കിടെ യൂട്യൂബിലേത് പോലെ പരസ്യങ്ങളും കാണും. പുതിയ സേവനം പൂര്‍ണമായും സൗജന്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ആപ്പിലും മൊബൈല്‍ വെബ്ബിലും ഈ സേവനം പിന്നീട് അവതരിപ്പിക്കാനും ആമസോണ്‍ പദ്ധതി ഇട്ടിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട വെബ്സീരീസ്, ഹാസ്യ പരിപാടികള്‍, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി വീഡിയോസ്, ഫാഷന്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരിപാടികളും വീഡിയോകളും മിനി ടിവിയില്‍ ണണ്ടാകും. ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷകളിലും മിനി ടിവി ലഭ്യമാകുമെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളത്.


Tags:    

Similar News