ഇതാണ് ആമസോണ്‍ അവതരിപ്പിച്ച 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' അഥവാ ആസ്‌ട്രോ!

വാര്‍ഷിക സമ്മേളനത്തില്‍ ആമസോണ്‍ അവതരിപ്പിച്ച റോബോട്ട് ഉള്‍പ്പെടെ ഏറ്റവും പുതിയ കിടിലന്‍ ഉല്‍പ്പന്നങ്ങള്‍ കാണാം.

Update: 2021-09-30 06:26 GMT

ഇക്കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കിടിലന്‍ സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കാഴ്ച വച്ചത്. 2021 ആന്വല്‍ ഫോള്‍ ഇവന്റിലാണ് ഇ-കൊമേഴ്സ് ഭീമന്‍ ഒരു ഹോം മോണിറ്ററിംഗ് റോബോട്ട്, ഒരു സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ് തുടങ്ങിയവയോടൊപ്പം അകലെയായിരിക്കുമ്പോളും പ്രായമായ കുടുംബാംഗങ്ങളെ പരിപാലിക്കാന്‍ അനുവദിക്കുന്ന സര്‍വീസ് ഉള്‍പ്പെടെ പുതിയ കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാ ആമസോണിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഒറ്റനോട്ടത്തില്‍.

ആമസോണ്‍ ആസ്‌ട്രോ

Full View

ആമസോണ്‍ ആസ്‌ട്രോ അഥവാ ആമസോണ്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന് നമുക്കീ റോബോട്ടിനെ വിശേഷിപ്പിക്കാം. അലക്‌സാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ എന്നിവ വഴി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കംപ്ലീറ്റ് ക്യാമറാ സര്‍വെയ്‌ലന്‍സിനൊപ്പം വീടിന്റെ എല്ലാ കാര്യങ്ങളിലും സാങ്കേതിക സഹായം നല്‍കുന്നതോടൊപ്പം ഉപയോഗിക്കുന്ന വീട്ടിലെ അംഗങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍നല്‍കാനും ദരെയിരിക്കുന്നവരെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യത്തക്ക തരത്തിലുള്ള മെസേജിംഗ് സംവിധാനവും മികച്ച കമ്യൂണിക്കേഷന്‍ സ്‌കില്ലുകളും ഉണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പനെപ്പോലെ ആസ്‌ട്രോയോട് സംസാരിക്കാം. ദൂരെയിരിക്കുന്ന മക്കളുമായി സംസാരിക്കാനും കുടുംബാംഗങ്ങളുമായി വിഡിയോ കോള്‍ ചെയ്യാനുമെല്ലാം ഇത് അനുവദിക്കുന്നു. വീഡിയോ കാണാം. 999 ഡോളര്‍ മുതലാണ് ആസ്‌ട്രോകള്‍ക്ക് ആമസോണ്‍ നല്‍കിയിട്ടുള്ള വില.
ആമസോണ്‍ സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ്



ആമസോണ്‍ വാര്‍ഷിക ഇവന്റില്‍ അവതരിപ്പിച്ച ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഉല്‍പ്പന്നമാണ് ആമസോണ്‍ സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ്. തെര്‍മോസ്റ്റാറ്റ് അലക്സയില്‍ പ്രവര്‍ത്തിക്കുകയും ഊര്‍ജത്തിന്റെ കാര്യത്തില്‍ മികച്ച കാര്യക്ഷമത നിലനിര്‍ത്തുന്നു.
സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റിനെ നിലവിലുള്ള Hvac സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പ്രാപ്തമാക്കുന്നതിന് ആമസോണ്‍ ഹണിവെല്‍ ഹോമുമായി സഹകരിച്ചാണ് ഉല്‍പ്പന്നമിറക്കിയിട്ടുള്ളത്. ഉല്‍പ്പന്നത്തിന്റെ വില 59.99 ഡോളര്‍ ആണ്.
ഇനി എന്താണ് ഈ തെര്‍മോസ്റ്റാറ്റ് നമ്മുടെ വീടുകളില്‍ ചെയ്യുന്നതെന്നു പറയാം. തെര്‍മോസ്റ്റാറ്റിന് യാന്ത്രികമായി വീടിനുള്ളിലെ അന്തരീക്ഷവും മറ്റ് സാഹചര്യങ്ങളും തിരിച്ചറിയുന്നു എന്നിട്ട് താപനിലയും അത്തരത്തില്‍ ക്രമീകരിക്കുന്നു. 'ഗുഡ്നൈറ്റ്' പോലുള്ള കമാന്‍ഡുകള്‍ പോലും ഇതില്‍ പ്രവര്‍ത്തിക്കും. രാവും പകലും വെയിലും ചൂടുമെല്ലാം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു ഭിത്തിയോട് ചെര്‍ന്നിരിക്കുന്ന സെന്‍സറെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ആമസോണ്‍ എക്കോ ഷോ 15



വീട്ടിലെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളെയും, ഉദാഹരണത്തിന് സ്മാര്‍ട്ട് കലണ്ടര്‍ മുതല്‍ ഗെയിമിംഗും ടിവിയും, പ്ലേ സ്റ്റേഷനും വരെ ബന്ധിപ്പിച്ച് എല്ലാ സേവനങ്ങളും സമന്വയിപ്പിച്ച് ഒരിടത്ത് സ്ഥാപിക്കാം, എളു്പപത്തില്‍ മാറ്റുകയുമാകാം. എന്റര്‍ട്ടെയ്ന്‍മെന്റിനപ്പുറം വീട്ടിലെ അംഗങ്ങളുടെ മുഖം തിരിച്ചറിയാനും കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അത് സെന്‍സര്‍ ചെയ്ത് ഡിവൈസിലേക്ക് സന്ദേശമെത്തിക്കാനും റിമൈന്‍ഡേഴ്‌സ്, കലണ്ടര്‍, പാചക റെസിപ്പി തുടങ്ങി മികച്ച വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നു. 249.99 ഡോളറാണ് ഇതിന്റെ വില.
ആമസോണ്‍ ഗ്ലോ



സ്റ്റാന്‍ഡിലുറപ്പിച്ച ഒരു ഫോണ്‍ പോലെ എന്നു തോന്നിയേക്കാം പക്ഷം ഒരു മിനി തിയേറ്റര്‍ കൊമ്ടുവന്ന് അതില്‍ കുട്ടികള്‍ക്ക് അധ്യാപകരും മാതാപിതാക്കളുമായും സംവദിക്കാന്‍ കഴിയുന്ന ഫീച്ചേഴ്‌സ് ഉള്‍പ്പെടുന്ന എല്‍ഇഡി ,ടച്ച് പാനല്‍ പോലെയാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുക. ഇതിനും 249.99 ഡോളറാണ് വില.
ആമസോണ്‍ ഹാലോ വ്യൂ



വെറുമൊരു സ്മാര്‍ട്ട് വാച്ചല്ല ഹാലോ വ്യൂ. 7 ദിവസത്തെ ബാറ്ററി ലൈഫോടെയാണ് ഹാലോ എഥ്തുക. വ്യത്യസ്തങ്ങളായ സ്ട്രാപ്പും മെറ്റല്‍ ബോഡിയും ഇതിനെ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. ഹൃദയമിടിപ്പ് ചെക്ക് ചെയ്യല്‍, ഹാലോ ഫിറ്റ്‌നസ് വര്‍ക്കൗട്ട് പ്ലാനുകള്‍, ഹാലോ ന്യൂട്രീഷന്‍ വ്യക്തിഗത ഭക്ഷണ പ്ലാനര്‍ (ഇവ രണ്ടും ഹാലോ അംഗത്വത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്) തുടങ്ങിയ നിരവധി ആരോഗ്യ ട്രാക്കിംഗ് കഴിവുകള്‍ ഇതില്‍ ഉള്‍പ്പെടും. 80 ഡോളറാണ് വില.
അലക്‌സാ ടുഗതര്‍



പ്രായമായവര്‍ വീട്ടിലുണ്ടെങ്കില്‍ ഈ 'ഓള്‍ടുഗതര്‍' സര്‍വീസ് 19.99 ഡോളറിന് വാങ്ങിവയ്ക്കാമെന്ന് ആമസോണ്‍ പറയുന്നു. കാരണം
വൃദ്ധരായ കുടുംബാംഗങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കൂടുതല്‍ കംഫര്‍ട്ട് അഥവാ കൂടുതല്‍ കരുതല്‍ ഉറപ്പാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു സേവനമാണ് അലക്‌സാ ടുഗതര്‍. അലക്‌സാ ടുഗെദര്‍ അടിയന്തിര പ്രതികരണം, ഹാന്‍ഡ്‌സ് ഫ്രീ 24/7 പ്രൊഫഷണല്‍ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ എന്നിവയും അതിലേറെയും പോലുള്ള പുതിയ സവിശേഷതകള്‍ കൊണ്ടുവരും. വീട്ടില്‍ സദാ ചെക്ക് ചെയ്തുകൊണ്ടേ ഇരിക്കുന്ന ഒരു കാവല്‍ക്കാരനാകും അലക്‌സാ ടുഗതര്‍.


Tags:    

Similar News