ആപ്പിള്‍ ഇവന്റ് ഏപ്രില്‍ 20ന്: പ്രതീക്ഷകള്‍ ഇങ്ങനെ

ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ ഘോഞ്ചിംഗ് ഇവന്റാണ് നടക്കാന്‍ പോകുന്നത്

Update: 2021-04-16 09:52 GMT

അമേരിക്കന്‍ മാള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ ഘോഞ്ചിംഗ് ഇവന്റ് ഏപ്രില്‍ 20ന് നടക്കും. ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഇവന്റില്‍ ഐപാഡ് പ്രോ, ഐപാഡ് മിനി, എയര്‍പോഡ്‌സ് തുടങ്ങിയവയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ഏപ്രില്‍ 20ന് ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്ക് ആസ്ഥാനത്ത് 'സ്പ്രിംഗ് ലോഡഡ്' എന്ന ടാഗ്‌ലൈനിലാണ് വെര്‍ച്വല്‍ ഇവന്റ് നടക്കുന്നത്. കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആപ്പിള്‍ സിരി ഇവന്റ് തീയതി വെളിപ്പെടുത്തിയിരുന്നു.
ഇവന്റില്‍ ആപ്പിള്‍ അതിന്റെ ഐപാഡ് ലൈനപ്പില്‍ പുതിയ പതിപ്പ് അവതരിപ്പിച്ചേക്കും. സൂപ്പര്‍ ബ്രൈറ്റ്‌ എല്‍ഇഡി ഡിസ്‌പ്ലേയുള്ള അപ്‌ഡേറ്റ് ചെയ്ത ഐപാഡ് പ്രോയും ചെറിയ ബെസലുകളും വലിയ ഡിസ്‌പ്ലേയുമുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഐപാഡ് മിനിയും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌പേഷ്യല്‍ ഓഡിയോ സപ്പോര്‍ട്ടും ടച്ച് നിയന്ത്രണങ്ങളും സഹിതമുള്ള അടുത്ത തലമുറ എയര്‍പോഡ്‌സ് 3 കമ്പനി തയാറാക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Tags:    

Similar News