ഐഫോണ്‍ 16ന്റെ ഡിസൈന്‍ ചോര്‍ന്നു; പുത്തന്‍ രൂപം ഇങ്ങനെ

ചിപ്സെറ്റ്, ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ലൈഫ് തുടങ്ങിയവയിൽ മെച്ചപ്പെടുത്തലുകള്‍

Update: 2024-04-05 10:45 GMT

Image courtesy: apple

ആപ്പിള്‍ ഐഫോണിന്റെ അടുത്ത തലമുറയായ, ഐഫോണ്‍ 16 സീരീസിന്റെ ഡിസൈന്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം ഫോണ്‍ പുറത്തിറങ്ങാനിരിക്കേയാണ് ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.

ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം സ്‌ക്വയര്‍ ക്യാമറ ഡിസൈന്‍ മാറ്റി പഴയ വെര്‍ട്ടിക്കിള്‍ പില്‍ ആകൃതിയിലേക്ക് തന്നെ ക്യാമറ യൂണിറ്റ് മാറ്റിയിട്ടുണ്ട്.  ടെക് വിദഗ്ധന്‍ സോണി ഡിക്സണ്‍ എക്‌സിലൂടെ ചില ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് പുതിയ ഡിസൈന്‍  മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. 

Image courtesy: twitter.com/SonnyDickson/status

മെച്ചപ്പെടുത്തലുകള്‍ ഏറെയെന്ന് സൂചന

പുത്തല്‍ ഫോണില്‍ ചിപ്സെറ്റ്, ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ലൈഫ് തുടങ്ങിയവയിൽ കമ്പനി മെച്ചപ്പെടുത്തലുകള്‍ വരുത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ആപ്പിളിന്റെ ആദ്യത്തെ 'ടാപ്റ്റിക്' സോളിഡ് സ്റ്റേറ്റ് ബട്ടണായ പുതിയ ക്യാപ്ചര്‍ ബട്ടണും ഇതിലുണ്ടാകുമെന്ന് പറയുന്നു. ഇത് പ്രഷര്‍ സെന്‍സിറ്റീവ് ആണെന്ന് സൂചനയുണ്ട്.

Image courtesy: twitter.com/SonnyDickson/status

ക്യാപ്ചര്‍ ബട്ടണ്‍ ആംഗ്യ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ സൂമിംഗ് പോലുള്ള മറ്റ് ക്യാമറ പ്രവര്‍ത്തനങ്ങളും ഇതിന് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് എന്നിവ ഈ വര്‍ഷം എത്തിയേക്കും. നിര്‍മ്മിത ബുദ്ധി അധിഷ്ടിതമായ ഫീച്ചറുകളും ഈ ഐഫോണുകളില്‍ പ്രതീക്ഷിക്കാം.

Tags:    

Similar News