ഡാര്‍ക്ക് മോഡും സ്വൈപ് കീബോർഡുമായി ആപ്പിളിന്റെ ഐഒഎസ് 13   

Update:2019-06-04 11:59 IST

ആപ്പിൾ ഉപകരണങ്ങളെ കൂടുതൽ സുരക്ഷിതവും പേഴ്‌സണലൈസ്ഡും ആക്കാൻ ഐഒഎസ് (iOS) 13. കാലിഫോര്‍ണിയയില്‍ നടക്കുന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്.

ആദ്യ പതിപ്പുകളേക്കാൾ വേഗതയേറിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് iOS 13. ഈ മാസം അവസാനത്തോടെ ഓഎസിന്റെ പബ്ലിക്ക് ബീറ്റാ പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.ഇതുകൂടാതെ പുതിയ മാക് പ്രോ, ഐപാഡിന് മാത്രമായുള്ള പുതിയ iPadOS എന്നിവയും കോൺഫറൻസിൽ പ്രഖ്യാപിച്ചു.

വേഗതയാണ് ഐഒഎസ് 13 ന്റെ പ്രധാന ഹൈലൈറ്റ്. ഐഒഎസ് 12 നേക്കാളും രണ്ടിരട്ടി വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. ഫേസ് ഐഡി ഉപയോഗിച്ച് അൺലോക്ക് ചെയ്യുന്നതിന് 30 ശതമാനം വേഗത കൂടുതലാണ്. ഡൗൺലോഡുകൾക്ക് 50 ശതമാനം വേഗതയേറും. അപ്‌ഡേറ്റുകളുടെ വലിപ്പം 60 ശതമാനം കുറവാണ്.

കൂടാതെ നിരവധി പുതിയ ഫീച്ചറുകൾ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക് മോഡ്, പുതിയ ആപ്പിള്‍ മാപ്പ്, മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്തുന്ന ഫോട്ടോസ് ആപ്പ് അപ്‌ഡേറ്റുകൾ, ആപ്പിള്‍ ഐഡി ഓതന്റിക്കേഷന്‍ എന്നിവ അവയില്‍ ചിലതാണ്.

റിമൈൻഡർ, മെസേജസ്, നോട്ട്‌സ്, ഫയല്‍സ്, ഹെല്‍ത്ത് ആപ്ലിക്കേഷനുകൾ, സിരി അസിസ്റ്റന്റ് എന്നിവയിലും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കീബോർഡ് ആപ്ലിക്കേഷനിൽ ആൻഡ്രോയിഡ് ഫോണുകളുടേതുപോലെ സ്വൈപ് ടൈപ്പിംഗിനായി Quick Path എന്ന സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്.

Similar News