ചെറിയ ഡിസ്‌പ്ലെയും മികച്ച പെര്‍ഫോമന്‍സും; അസൂസ് 8z ഇന്ത്യയിലെത്തി
Snapdragon 888 SoC പ്രൊസസറാണ് പുതിയ മോഡലിന് അസൂസ് നല്‍കിയിരിക്കുന്നത്
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച അസൂസിന്റെ 8z ഇന്ത്യയിലെത്തി. യൂറോപ്പില്‍ രണ്ട് വേരിയന്റുകളിലെത്തിയ ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലാണ് ഇവിടെ വില്‍ക്കുന്നത്. 42,999 രൂപയാണ് ഫോണിന്റെ വില. മാര്‍ച്ച് ഏഴുമുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ അസൂസ് 8zന്റെ വില്‍പ്പന ആരംഭിക്കും. Xiaomi 11T Pro, Samsung Galaxy S20 FE 5G, OnePlus 9RT എന്നീ മോഡലുകളുമായാണ് അസ്യൂസ് 8z മത്സരിക്കുക
Azuz 8z സവിശേഷതകള്‍
5.9 ഇഞ്ചിന്റെ എച്ച്ഡി+ സാംസംഗ് E4 AMOLED ഡിസ്‌പ്ലെയാണ് അസുസ് 8zന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ക്വാല്‍കോമിന്റെ Snapdragon 888 SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 64 എംപിയുടെ സോണി IMX 686 പ്രൈമറി ലെന്‍സും സോണിയുടെ തന്നെ 12 എംപിയുടെ IMX 363 അള്‍ട്രാവൈഡ് ലെന്‍സും അടങ്ങിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്.
12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. NTFS ഫോര്‍മാറ്റിലൂടെ HDD വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാം. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഫോണില്‍ നല്‍കിയിട്ടില്ല. അതേ സമയം 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഫോണില്‍ ഇടം പിടിച്ചിട്ടുണ്ട്. 30 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ചിന്റെ ബാറ്ററിയാണ് അസൂസ് 8zല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 169 ഗ്രാമാണ് ഫോണിന്റെ ഭാരം.