മൊബൈല്‍ ആപ്പിലൂടെ ഇനി ഏത് ആഭരണവും വീട്ടിലിരുന്ന് അണിഞ്ഞു നോക്കാം!
ടെക്‌നോളജിയുടെ സഹായത്തോടെ പുതു സാധ്യത തുറന്നത് വാതില്‍ തുറക്കുന്നത് വലിയ അവസരങ്ങളിലേക്ക്.
സ്വര്‍ണാഭരണ കടയില്‍ പോകാതെ തന്നെ ആഭരണങ്ങള്‍ അണിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വികസിപ്പിച്ചിരിക്കുന്നു. ട്രിള്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് പ്രതീതിയാഥാര്‍ഥ്യത്തിന്റെ (augmented reality) സഹായത്തോടെ ന്യൂറല്‍ ശൃംഖല, നിര്‍മിത ബുദ്ധി എന്നിവ ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്.
ആഭരണപ്രിയര്‍ക്ക് പുതിയ ഡിസൈന്‍ ആഭരണങ്ങള്‍ അണിഞ്ഞു നോക്കാനും ആഭരണ കടകള്‍ക്ക് ബ്രാന്‍ഡിങ്ങിനും ഈ ആപ്പ് പ്രോയോജന പെടുത്താം.
ഈ പുതുപുത്തന്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചുട്ടള്ള ഏത് ആഭരണത്തിലും വിരല്‍ അമര്‍ത്തിയ ശേഷം മൊബൈല്‍ ക്യാമറ ശരീരത്തിന്റെ ഏത് ഭാഗത്തേക്ക് ചൂണ്ടിയാലും ആഭരണം അവിടെ വെര്‍ച്വല്‍ായി പ്രത്യക്ഷപ്പെടും.
3 ഡി മോഡലിംഗിലൂടെ 360 ഡിഗ്രി കാഴ്ച പ്രധാനം ചെയ്യുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഇത് കൂടാതെ അമീലി എന്ന ഡിജിറ്റല്‍ അവതാറിലും ഉപഭോക്താവിന് തെരഞ്ഞെടുത്ത ആഭരണങ്ങള്‍ അണിയിച്ചു കാണാം. ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ട്രിള്ളിയന്‍ ആപ്പ് ഡൗണ്‍ലോഡിനായി ലഭ്യമാണ്.
ലോകത്ത് എവിടെയും ഉള്ള ആഭരണക്കടകളുമായും ആഭരണ ഡിസൈനര്‍മാരുമായും സഹകരിച്ച് ആപ്പിന്റെ കൂടുതല്‍ ബ്രാന്‍ഡിംഗ് സാധ്യതകള്‍ കണ്ടത്താനുള്ള ശ്രമത്തിലാണ് ട്രിള്യന്‍.