ബിറ്റ്‌കോയിന്‍; ലാഭത്തിന്റെ 90 ശതമാനവും ദീര്‍ഘകാല നിക്ഷേപകരുടെ കൈകളില്‍

കോയിന്‍ മാര്‍ക്കറ്റ് ക്യാപിന്റെ കണക്ക് അനുസരിച്ച് ഏകദേശം 19,061,762 ബിറ്റ്‌കോയിനുകളാണ് സര്‍ക്കുലേഷനില്‍ ഉള്ളത്

Update: 2022-06-09 06:45 GMT

ലോകത്തെ ഏറ്റവും മൂല്യമുള്ളതും പഴയതുമായ ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍ (Bitcoin) . ഒരു വേള 44 ലക്ഷത്തിന് മുകളില്‍ മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്‌കോയിന്റെ ഇന്നത്തെ വില ഏകദേശം 23.5 ലക്ഷത്തോളമാണ്. ബിറ്റ്‌കോയിന്റെ വില ഇടിയുമ്പോഴും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമാണ്, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്നത്. കാരണം ബിറ്റ്‌കോയിന്റെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ തന്നെ ലാഭമെടുത്തിട്ടുള്ളവരാണ് ഭൂരിഭാഗവും.

ബ്ലോക്ക് ചെയിന്‍ (Blockchain) ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ഗ്ലാസ്‌നോഡിന്റെ റിപ്പോര്‍ട്ട് പറയുന്നത് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിലൂടെ ലഭിച്ച ലാഭത്തിന്റെ 90 ശതമാനവും ദീര്‍ഘകാല നിക്ഷേപകരുടെ കൈകളിലാണെന്നാണ്. ബിറ്റ്‌കോയിനിന്മേല്‍ ദീര്‍ഘകാല നിക്ഷേപകരുടെ ആധിപത്യം അടുത്ത കാലത്തായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കോയിന്‍ മാര്‍ക്കറ്റ് ക്യാപിന്റെ കണക്ക് അനുസരിച്ച് ഏകദേശം 19,061,762 ബിറ്റ്‌കോയിനുകളാണ് സര്‍ക്കുലേഷനില്‍ ഉള്ളത്.

ലാഭമായി നിക്ഷേപകര്‍ കൈവശം വെച്ചിരിക്കുന്ന ബിറ്റ്‌കോയിനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഗ്ലാസ്‌നോഡിന്റെ റിപ്പോര്‍ട്ട്. supply in profit എന്ന പദമാണ് ഇതിനായി ഗ്ലാസ്‌നോഡ് ഉപയോഗിക്കുന്നത്. ഓരോ ബിറ്റ്‌കോയിനും അവസാനം എത്ര രൂപയ്ക്കാണ് വിറ്റത് എന്നത് പരിശോധിച്ചാണ് supply in profit കണക്കാക്കുന്നത്. ഗ്ലാസ്‌നോഡിന്റെ കണക്കുകള്‍ പ്രകാരം 10 ശതമാനം ലാഭം മാത്രമാണ് ഹ്രസ്വകാല നിക്ഷേപകരുടെ കൈവശം ഉള്ളത്. ബിറ്റ്‌കോയിനും എഥറിയലും ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വില ഇടിഞ്ഞത് ഹ്രസ്വകാല നിക്ഷേപകരെയാണ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News