ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? അജ്ഞാതനായിരുന്ന് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിടാനുള്ള വഴി
നിങ്ങളെ തിരിച്ചറിയപ്പെടാതെ, യൂസര്‍ നെയിം വെളിപ്പെടുത്താതെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹക്കാരാണോ?
നിങ്ങളെ തിരിച്ചറിയപ്പെടാതെ, യൂസര്‍ നെയിം വെളിപ്പെടുത്താതെ ഫെയ്്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹക്കാരാണോ? അനോണിമസ് പോസ്റ്റിംഗ് എന്ന പുതുതായി അവതരിപ്പിച്ച ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഇതിപ്പോള്‍ സാധ്യമാകും. ഗ്രൂപ്പില്‍ അനോണിമസ് പോസ്റ്റിംഗ് വേണമോയെന്ന് അഡ്മിന് തീരുമാനിക്കാം. അനുവദിച്ചാല്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരുടെ പേര് വെളിപ്പെടുത്താതെ പോസ്റ്റ് ചെയ്യാനാവും.
അനോണിമസ് പോസ്റ്റ് എങ്ങനെ?
1. സാധാരണ പോലെ, യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുക
2. സൈഡ്ബാറില്‍ 'ഗ്രൂപ്പ്‌സ്' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
3. നിങ്ങള്‍ പോസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഗ്രൂപ്പ് തെരഞ്ഞെടുക്കുക. അനോണിമസ് പോസ്റ്റിടാന്‍ അഡ്മിന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ 'അനോണിമസ് പോസ്റ്റ്' എന്ന ഒപ്ഷന്‍ കാണിക്കും. അതില്‍ ക്ലിക്ക് ചെയ്യുക
4. കുറച്ച് ഡിസ്‌ക്ലൈമറുകളോടു കൂടി പോസ്റ്റ് ചെയ്യാനുള്ള വിന്‍ഡോ തുറന്നുവരും.
5. പോസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം 'സബ്മിറ്റ്' കൊടുക്കുക
6. നിങ്ങളുടെ പോസ്റ്റ് അഡ്മിന്‍മാര്‍ക്കും മോഡറേറ്റര്‍മാര്‍ക്കും സബ്മിറ്റാവും.
7. ഗ്രൂപ്പ് അഡ്മിനോ മോഡറേറ്ററോ അനുമതി നല്‍കുന്നതോടെ, നിങ്ങളുടെ പോസ്റ്റ്, നിങ്ങളുടെ പേരില്ലാതെ തന്നെ ഗ്രൂപ്പില്‍ പബ്ലിഷ് ആവും.
എങ്ങനെ ഫീച്ചര്‍ ഓണ്‍ ആക്കാം?
അഡ്മിന്‍മാര്‍ക്കാണ് അനോണിമസ് പോസ്റ്റ് ഒപ്ഷന്‍ ഓണ്‍ ആക്കി വെക്കാനാവുക. അതിനായി ഗ്രൂപ്പ് തെരഞ്ഞെടുത്ത്, 'അഡ്മിന്‍ ടൂള്‍സി'ല്‍ 'സെറ്റിംഗ്‌സി'ല്‍ പോവുക.
തുടര്‍ന്ന് 'അനോണിമസ് പോസ്റ്റിംഗ്' എന്ന സെക്ഷനില്‍ ഓണ്‍ കൊടുക്കുക.
സേവ് ബട്ടണില്‍ കൂടി ക്ലിക്ക് ചെയ്യുന്നതോടെ ഫീച്ചര്‍ ഗ്രൂപ്പില്‍ ആക്ടീവാകും