ഇന്ത്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഫെയ്‌സ്ബുക്ക്

9000 കോടി രൂപയാണ് ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം മാത്രം നേടിയത്. വായിക്കാം.

Update:2021-07-30 20:03 IST

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ച ടെക് ഭീമന്മാരില്‍ ഫെയ്‌സ്ബുക്കും. ഇന്ത്യയില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫെയ്‌സ്ബുക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1.2 ബില്യണ്‍ ഡോളറിലേറെയാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വരുമാനമായി നേടിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്ന സമയം വര്‍ധിച്ചതതും പുതിയ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതുമാണ് കാരണം. ടിക്ടോക്കിന്റെ അഭാവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ കാണുന്നവരുടെയും വീഡിയോ നിര്‍മിക്കുന്നവരുടെയും എണ്ണത്തിലും വര്‍ധനവുണ്ട്.
രാജ്യത്ത് 2020-21 കാലത്തെ ഫെയ്‌സ്ബുക്കിന്റെ വരുമാനം 9000 കോടി രൂപയാണ്. 2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു ഇത്. 2018-19 കാലത്ത് ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ നിന്ന് 2254 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍ കൃത്യമായ തുക പുറത്തു വിട്ടിട്ടില്ല കമ്പനി. ഈ വിവരങ്ങള്‍ ഇനിയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News