ഈ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അടുത്തമാസം അവസാനത്തോടെ ജി-മെയിലും ഗൂഗ്ള്‍ പ്ലേസ്റ്റോറും യൂട്യൂബും പ്രവര്‍ത്തിക്കില്ല
സെപ്റ്റംബര്‍ 27 നു ശേഷം ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് നടത്തുന്നതോടെ ഈ ഫോണുകള്‍ ഗൂഗ്ള്‍ സപ്പോര്‍ട്ടില്‍ നിന്നും പുറത്താകുമെന്നാണ് ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ ജി-മെയില്‍, യൂട്യൂബ്, പ്ലേ സ്റ്റോര്‍, ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ സപ്പോര്‍ട്ട് തുടങ്ങിയ ഗൂഗ്ള്‍ ആപ്പുകളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ല.അക്കൗണ്ട് സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നു. ഏതൊക്കെ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഇത്തരം പ്രവര്‍ത്തനം നിലയ്ക്കുക എന്നും ഗൂഗ്ള്‍ പറയുന്നുണ്ട്.
പത്ത് വര്‍ഷത്തോളം പഴക്കമുള്ള ചില ആന്‍ഡ്രോയ്ഡുകളിലാണ് ഗൂഗ്ള്‍ സേവനങ്ങളില്‍ നിന്നും പുറത്തു പോകുക. ആന്‍ഡ്രോയ്ഡ് 2.3.7 , ആന്‍ഡ്രോയ്ഡ് 1.0, 1.1, 1.5 കപ് കേക്ക്, 1.6 ഡോനട്ട്, 2.0 എക്ലെയര്‍, 2.2 ഫ്രോയോ, 2.3 ജിംജര്‍ ബ്രെഡ് തുടങ്ങിയവയാണ് ഇത്.
ആന്‍ഡ്രോയ്ഡ് 3.0 യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ അതിന് മുകളിലേക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ മാത്രമേ ഗൂഗ്ള്‍ സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍ ലഭ്യമാകൂ.
ആന്‍ഡ്രോയ്ഡ് ഔട്ട്‌ഡേറ്റഡ് ആയ ഡിവൈസുകളില്‍ പാസ്വേര്‍ഡ്, സൈന്‍- ഇന്‍ എറര്‍ എന്നായിരിക്കും കാണിക്കുക. നിങ്ങളുടേത് പഴ മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ സെറ്റിംഗ്‌സില്‍ പോയി സിസ്റ്റം അപ്‌ഡേറ്റ് എന്ന സ്ഥലത്ത് ഏതാണ് ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന് പരിശോധിക്കാം. About Phone എന്നുള്ളത് പരിശോധിച്ചാലും അറിയാനാകും.