ലക്ഷ്വറി ബ്രാന്‍ഡ് ഗുച്ചി ഇനി ക്രിപ്‌റ്റോയില്‍ ഇടപാടുകള്‍ നടത്തും

ബിറ്റ്‌കോയിന്‍ എഥറിയം,ഡോഷ് കോയിന്‍, ഷിബ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഗുച്ചിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

Update:2022-05-06 12:08 IST

ഇടപാടുകള്‍ക്കായി ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ് ഗുച്ചി. ഈ മാസം അവസാനത്തോടെ യുഎസിലെ തെരഞ്ഞെടുത്ത അഞ്ച് സ്‌റ്റോറുകളിലാണ് ആദ്യ ഘട്ടത്തില്‍ ക്രിപ്‌റ്റോയില്‍ വില്‍പ്പന ആരംഭിക്കുക. ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, മിയാനി, അറ്റ്‌ലാന്റ, ലാസ് വേഗാസ് എന്നിവിടങ്ങളിലാണ് ഈ അഞ്ച് ഷോറൂമുകള്‍.

ബിറ്റ്‌കോയിന്‍, ബിറ്റ്‌കോയിന്‍ ക്യാഷ്, എഥറിയം, വ്രാപ്ഡ് ബിറ്റ്‌കോയിന്‍, ലൈറ്റ്‌കോയിന്‍, ഡോഷ് കോയിന്‍, ഷിബ ഐന്‍യു എന്നീ ക്രിപ്‌റ്റോ കറന്‍സികളില്‍ ഗുച്ചി ഷോറുമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. കൂടാതെ യുഎസ് കറന്‍സിയുമായി പെഗ് ചെയ്തിട്ടുള്ള അഞ്ച് സ്റ്റേബിള്‍ കോയിനുകളും (GSUD, USDC,DAI,BUSD) ഗുച്ചി സ്വീകരിക്കും.

വടക്കേ അമേരിക്കയിലെ എല്ലാ സ്‌റ്റോറുകളിലും താമസിയാതെ ക്രിപ്‌റ്റോ സ്വീകരിച്ചു തുടങ്ങുമെന്ന് ഗുച്ചി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുറോപ്പ്, ഏഷ്യ ഉള്‍പ്പടെയുള്ള മറ്റ് വിപണികളിലേക്ക് കൂടി ക്രിപ്‌റ്റോ സേവനം വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല. അടുത്തിടെ എന്‍എഫ്ടി അവതരിപ്പിച്ച ഗുച്ചി വെബ്3യ്ക്ക് വേണ്ടി പ്രത്യേക ടീമിനെയും രൂപീകരിച്ചിരുന്നു. മെറ്റാവേഴ്‌സിലേക്കും താമസിയാതെ കമ്പനി എത്തും. ഇതിന്റെ ഭാഗമായി സാന്‍ബോക്‌സില്‍ വിര്‍ച്വല്‍ റിയല്‍ എസ്റ്റേറ്റും കമ്പനി ഡെവലപ്പ് ചെയ്യുന്നുണ്ട്.

Tags:    

Similar News