നല്ലൊരു വെബ്‌സൈറ്റും ഉള്ളടക്കവും തയ്യാറായാല്‍ ഇനി വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാം. വില്‍പ്പനയുടെ ഘടകങ്ങളായ പേയ്‌മെന്റ്, ഷിപ്പിംഗ് തുടങ്ങിയവയെപ്പറ്റി ചെറുതായി പറഞ്ഞുപോകാം.
പേയ്‌മെന്റ് സംവിധാനം
വെബ്‌സൈറ്റിന്റെ സ്വഭാവം അനുസരിച്ച് പേയ്‌മെന്റ് സംവിധാനവും വ്യത്യാസപ്പെടും. സൈറ്റ് ബില്‍ഡര്‍, വേഡ്പ്രസ് എന്നീ രണ്ട് ഒാപ്ഷനുകളിലുള്ളവയെപ്പറ്റിയും ഇവിടെ ചെറുതായി വിശദീകരിക്കാം. പക്ഷെ, ഏതവസരത്തിലും പരിഗണിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. വ്യത്യസ്ത പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കുക (ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് പോലെ), പര്‍ച്ചേസ് ചെയ്യാനുള്ള വഴിയും നാവിഗേഷനും എളുപ്പത്തിലും
ലളിതവുമാക്കുക, ഉപഭോക്താക്കള്‍ക്ക് കൂപ്പണുകളും ഡിസ്‌കൗണ്ടുകളും ഉപയോഗപ്പെടുത്താനാവുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.
ചെക്കൗട്ട് ചെയ്യുമ്പോള്‍ മറ്റൊരു ടാബിലേക്ക് നീങ്ങുകയോ, പേയ്‌മെന്റ് ചെയ്യേണ്ട ബട്ടണ്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയോ ചെയ്താല്‍ വാങ്ങാതെ ക്ലോസ് ചെയ്തു പോകും.
പേയ്‌മെന്റ് സംവിധാനം സജ്ജീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഓണ്‍ലൈന്‍ സ്‌റ്റോര്‍ (വെബ്‌സൈറ്റ്) ടി.എല്‍.എസ് (ട്രാന്‍സ്‌പോര്‍ട്ട് ലേയര്‍ സെക്യൂരിറ്റി) ഉപയോഗിച്ച് സെക്യുര്‍ ചെയ്യണം. ക്ലൈന്റിനും (ആപ്പ്, ബ്രൗസര്‍) നിങ്ങളുടെ സെര്‍വറിനും ഇടയില്‍ ഡാറ്റയുടെ സുരക്ഷിതമായ കൈമാറ്റത്തിനാണിത്. ഉപഭോക്താക്കളുടെ വിവരങ്ങളും അവരുടെ എക്കൗണ്ടും സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ചുമതലയാണ്. വെബ്‌സൈറ്റില്‍ കയറിയതു കൊണ്ട് വിവരങ്ങള്‍ ചോരുകയോ പണം നഷ്ടപ്പെടുകയോ ചെയ്താല്‍ പിന്നെ ആ ഉപഭോക്താവിനെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
സേഫ് ആന്റ് സെക്വേര്‍ഡ് ആയിരിക്കണം വെബ്‌സൈറ്റ് എന്നര്‍ഥം. വെറുതെ ഒരു മര്‍ച്ചന്റ് എക്കൗണ്ട് തുറന്ന് പേയ്‌മെന്റ് പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്തുള്ള ഏര്‍പ്പാട് നടക്കില്ല. പേയ്‌മെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാന്റേര്‍ഡ് (പി.സി.ഐ ഡി.എസ്.എസ്) നിര്‍ദേശപ്രകാരം മാത്രമേ പേയ്‌മെന്റ് സംവിധാനം സജ്ജീകരിക്കാനാവൂ.
ടി.എല്‍.എസിന്റെ ഏറ്റവും പുതിയ വേര്‍ഷനിലായിരിക്കണം പേയ്‌മെന്റ് സംവിധാനം. എച്ച്.ടി.ടി.പി.എസ് സുരക്ഷ കൂടി ഒരുക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സൂക്ഷ്മ വിവരങ്ങള്‍ കൈമാറുന്നതില്‍ അവര്‍ക്ക് മടിയുണ്ടാവില്ല. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളുടെ അഡ്രസ് ബാറില്‍ 'Not Secure' എന്നും സുരക്ഷിതമാണെങ്കില്‍ പച്ച ലോക്ക് ചിഹ്നവും കാണിക്കുകയും ചെയ്യും (ചിത്രം കാണുക).
ഷിപ്പിംഗ്
എല്ലാം നന്നായി ഷിപ്പിംഗ് സെറ്റപ്പ് പാളിയാല്‍ പോയി. പറ്റുമെങ്കില്‍ ഫ്രീ ഷിപ്പിംഗ് വാഗ്ദാനം ചെയ്യണം. വാക്കര്‍ സാന്റ്‌സ് ഫ്യൂച്ചര്‍ ഓഫ് റീറ്റെയ്ല്‍ റിപ്പോര്‍ട്ട് പ്രകാരം, 10 ല്‍ ഒന്‍പതു പേരും (1400 പേര്‍ പങ്കെടുത്ത സര്‍വേയില്‍) ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഏറ്റവും ആകര്‍ഷകമായ ആനുകൂല്യമായി പറയുന്നത് സൗജന്യ ഷിപ്പിംഗാണ്. ഇനി അതിനാവുന്നില്ലെങ്കില്‍ തൂക്കമനുസരിച്ച്, അല്ലെങ്കില്‍ വിലയനുസരിച്ചുള്ള ഷിപ്പിംഗ് ചാര്‍ജ് ഈടാക്കാം. ഏത് രൂപത്തിലായാലും ഉപഭോക്താവ് സംതൃപ്തനാണോയെന്നതായിരിക്കണം മുന്‍ഗണനാ വിഷയം.
വില്‍പ്പനയില്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍
- വ്യത്യസ്ത പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കുക (ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് പോലെ).
- പര്‍ച്ചേസ് ചെയ്യാനുള്ള വഴിയും നാവിഗേഷനുംഎളുപ്പത്തിലും ലളിതവുമാക്കുക.
- ഉപഭോക്താക്കള്‍ക്ക് കൂപ്പണുകളും ഡിസ്‌കൗണ്ടുകളും ഉപയോഗപ്പെടുത്താനാവുന്നുണ്ടെന്ന് ഉറപ്പാക്കുക.
കൂടുതൽ വായിക്കാം
ഉള്ളടക്കം കൊതിപ്പിക്കുന്നതാവട്ടെ!-
ഭാഗം-5
വെബ്‌സൈറ്റ് നിര്‍മാണം ഏല്‍പ്പിക്കുന്നതിനു മുന്‍പ്-
ഭാഗം-4
മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്-ഭാഗം-3