ഐഫോണ്‍ 13 സീരിസ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സെപ്തംബര്‍ 14 ന് ആപ്പളിന്റെ പുതിയ ഐഫോണ്‍ 13 സീരീസ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ആപ്പ്‌ളില്‍ നിന്നുള്ള പുതിയ ഐഫോണ്‍ 13 സീരീസ് സെപ്തംബര്‍ 14 ന് പുറത്തിറക്കുമെന്നാണ് ലഭ്യമായിരിക്കുന്ന വിവരം. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 14ന് ലോഞ്ച് ചെയ്യപ്പെടുന്ന ഫോണ്‍ സെപ്തംബര്‍ 17ന് പ്രീ ഓര്‍ഡര്‍ ആരംഭിക്കുകയും സെപ്തംബര്‍ 24ന് വില്‍പ്പന ആരംഭിക്കുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
മോഡലുകള്‍
ഐഫോണ്‍ 13 സീരിസില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 13 മിനി എന്നീ വകഭേദങ്ങളാണ് ഉള്ളത്.
ഡിസ്‌പ്ലേ
ഐഫോണ്‍ 13 സീരീസില്‍ എല്‍ടിപിഒ ഡിസ്‌പ്ലേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്ററി ലൈഫ് കൂടുതല്‍ ലഭിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, ആപ്പള്‍ വാച്ചിലേതു പോലെ സദാസമയവും ഓണ്‍ ആയിരിക്കുന്ന ഡിസ്‌പ്ലേയാകും എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്യാമറ
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയില്‍ ഡ്യുവല്‍ ക്യാമറയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം പ്രോ മോഡലുകളില്‍ മൂന്നു ക്യാമറകളും ഉണ്ടാകും.
സെന്‍സറുകള്‍
പുറകിലെ ക്യാമറ മൊഡ്യൂളില്‍ ഒരു ലേസര്‍ സെന്‍സറും എല്‍ഇഡി ഫ്‌ളാഷും ഉണ്ടാകും. പ്രോ മോഡലുകളില്‍ LiDAR സപ്പോര്‍ട്ടും ഉണ്ടെന്നാണ് വിവരം.
പ്രോസസര്‍
കൂടുതല്‍ വേഗമേറിയ A15 ബയോണിക് ചിപ്പ്‌സെറ്റും ക്വാല്‍കോമിന്റെ 5ജി കണക്റ്റിവിറ്റിയുള്ള ചിപ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഡിസൈന്‍
ഐഫോണ്‍ 12 ന് സമാനമായ ഡിസൈനായിരിക്കും ഐഫോണ്‍ 13 സീരിസിന്റേതുമെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഐഫോണ്‍ 13ലും ഐഫോണ്‍ 13 മിനിയിലും മറ്റു മോഡലുകളെ അപേക്ഷിച്ച് ലെന്‍സ് അറേഞ്ച്‌മെന്റില്‍ മാറ്റമുണ്ടാകും.
ബാറ്ററി
കൂടുതല്‍ വലിയ ഏറെ നേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാകും ഐഫോണ്‍ 13ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വില
ഐഫോണ്‍ 12 ന്റെ വിലയേക്കാള്‍ നേരിയ വര്‍ധന മാത്രമേ പുതിയ സീരീസിലും പ്രതീക്ഷിക്കപ്പെടുന്നുള്ളൂ. ഐഫോണ്‍ 13 വില ഏകദേശം 79,900 രൂപയായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം മിനി 69,900 ന് ലഭ്യമായേക്കും. പ്രോ മോഡല്‍ 1,19,900 രൂപയ്ക്കും പ്രോ മാക്‌സ് 1,29,900 രൂപയ്ക്കും ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.