ഇന്ത്യയില്‍ 10 കോടിയും കടന്ന് ലിങ്ക്ഡ്ഇന്‍ അംഗങ്ങള്‍

2022-ല്‍ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകള്‍ പ്ലാറ്റ്ഫോമില്‍ 46 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചു

Update:2023-02-09 12:15 IST

 image: @linkedin/canva

ലിങ്ക്ഡ്ഇന്നിന് (LinkedIn) ഇന്ത്യയില്‍ 10 കോടിയിലേറെ അംഗങ്ങള്‍. ഐടി മേഖലയില്‍ നിന്നുള്ളവരാണ് ഇന്ത്യയിലെ അംഗങ്ങളില്‍ ഏറിയ പങ്കും. തുടര്‍ന്ന് കോര്‍പ്പറേറ്റ് സേവനങ്ങള്‍, ധനകാര്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിന്നും ധാരാളം അംഗങ്ങളുണ്ട്.

രണ്ടാമത്തെ വലിയ വിപണി

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് അംഗത്വത്തില്‍ 56 ശതമാനം വളര്‍ച്ച കൈവരിച്ചതോടെ ആഗോളതലത്തില്‍ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. യുഎസിലാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാര്‍ ലിങ്ക്ഡ്ഇന്നില്‍ 46 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചു. ഇത് യുഎസിലേതിനേക്കള്‍ 2 മടങ്ങ് കൂടുതലാണെന്ന് കമ്പനി അറിയിച്ചു.

ജോലിക്ക് മാത്രമല്ല

ജോലിക്ക് മാത്രമല്ലാതെ നെറ്റ്വര്‍ക്കിംഗ്, സന്ദേശമയയ്ക്കല്‍ തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്ക് ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നുണ്ട്. ജോലിയിലുള്ള ഉയര്‍ച്ചയ്ക്കും, പുതിയ അവസരങ്ങള്‍ കണ്ടെത്താനും, പുതിയ കഴിവുകള്‍ നേടാനും, സമപ്രായക്കാരുമായി ബന്ധപ്പെടാനും ഇത് അവരെ സഹായിക്കുന്നു. 

Tags:    

Similar News